ബഷീറിന്‍റെ കേസിൽ വിട്ടുവീഴ്ചയില്ല; ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍റെ നി​യ​മ​നം സ്വ​ഭാ​വി​ക ന​ട​പ​ടി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി

ബഷീറിന്‍റെ കേസിൽ വിട്ടുവീഴ്ചയില്ല; ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍റെ നി​യ​മ​നം സ്വ​ഭാ​വി​ക ന​ട​പ​ടി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി
 

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ കെ.​എം ബ​ഷീ​റി​നെ കാ​ർ ഇ​ടി​ച്ചു​കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ലെ പ്ര​തി ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ ആ​ല​പ്പു​ഴ ക​ള​ക്ട​ർ ആ​യി നി​യ​മി​ച്ച​ത് സ്വ​ഭാ​വി​ക ന​ട​പ​ടി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ​ർ​ക്കാ​ർ സ​ർ​വീ​സി​ലു​ള്ള​യാ​ൾ​ക്ക് ചു​മ​ത​ല​ക​ൾ ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രും. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ശ്രീ​റാ​മി​ന് ചു​മ​ത​ല ന​ൽ​കി​യതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്വ​ഭാ​വി​ക​മാ​യും അ​യാ​ളെ നി​യ​മി​ക്കു​മ്പോ​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ നി​ങ്ങ​ളി​ൽ​നി​ന്നും ചോ​ദ്യം വ​രും. ബ​ഷീ​ർ ന​മ്മു​ടെ എ​ല്ലാ​വ​രു​ടെ​യും നി​ങ്ങ​ളു​ടെ അ​ടു​ത്ത സു​ഹൃ​ത്തും ആ​യി​രു​ന്ന​ല്ലോ. ഇ​പ്പോ​ൾ സ​ർ​ക്കാ​ർ ചു​മ​ത​ല കൊ​ടു​ത്തു എ​ന്നു മാ​ത്ര​മേ ഉ​ള്ളൂ. കേ​സി​ൽ വി​ട്ടു​വീ​ഴ്ച ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​നി​യും അ​ങ്ങ​നെ ത​ന്നെ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ നീ​ക്കും- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
 

ഇന്നാണ് ആലപ്പുഴ ജില്ലാ കലക്ടറായി ശ്രീറാം വെങ്കിട്ടരാമൻ അധികാരമേറ്റത്. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ജില്ലാ മജിസ്‌ട്രേറ്റിന്റെ കൂടെ ചുമതലയുള്ള ഒരു പദവിയിൽ ശ്രീറാമിനെ നിയമിച്ചത് അനുചിതമാണെന്ന് പ്രതിപക്ഷമടക്കം കുറ്റപ്പെടുത്തിയിരുന്നു. സംഭവത്തിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിരിക്കെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ആലപ്പുഴ ഡി.സി.സി ശ്രീറാമുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.  

നേരത്തെ, ശ്രീറാമിനെ ആരോഗ്യ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയാക്കിയതിലും പ്രതിഷേധം ഉയർന്നിരുന്നു. ആലപ്പുഴ കലക്ടറും ശ്രീറാമിന്റെ ഭാര്യയുമായ രേണുരാജിനെ എറണാകുളത്തേക്ക് സ്ഥലംമാറ്റിയ ശേഷമായിരുന്നു ശ്രീറാമിനെ ആലപ്പുഴ കലക്ടറാക്കിയത്.