ലാ​വ്‌​ലി​ൻ കേസ് സുപ്രിംകോടതി ചൊവ്വാഴ്ച പരിഗണിക്കും

pinarayi vijayan
 

ന്യൂ​ഡ​ൽ​ഹി: ലാ​വ്‌​ലി​ൻ കേ​സി​ൽ പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൾ​പ്പ​ടെ മൂ​ന്നു പേ​ർ വി​ചാ​ര​ണ നേ​രി​ടേ​ണ്ട​തി​ല്ലെ​ന്ന ഹൈ​ക്കോ​ട​തി വി​ധി​യെ ചോ​ദ്യം ചെ​യ്ത് സി​ബി​ഐ ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും. ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ബെ​ഞ്ചാ​ണ് കേ​സ് ലി​സ്റ്റ് ചെ​യ്ത​ത്. കേ​സ് പ​രി​ഗ​ണി​ക്കു​ക ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ലെ ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷ​മാ​യി​രി​ക്കും.

നി​ല​വി​ലെ പ്ര​തി​ക​ൾ ന​ൽ​കി​യ അ​പ്പീ​ലും ക​ക്ഷി ചേ​രാ​നു​ള്ള വി.​എം.​സു​ധീ​ര​ന്‍റെ അ​പേ​ക്ഷ​യും ഉ​ൾ​പ്പെ​ടെ ആ​കെ അ​ഞ്ചു ഹ​ർ​ജി​ക​ളാ​ണ് സു​പ്രീം​കോ​ട​തി പ​രി​ഗ​ണ​നാ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

2017ലാണ് ലാവലിൻ കേസ് സുപ്രിംകോടതിയിൽ എത്തുന്നത്. ഈ കാലഘട്ടത്തിനിടെ ഏകദേശം 30ലേറെ തവണ കേസ് മാറ്റിവച്ചിരുന്നു. സുപ്രിംകോടതിയുടെ ചരിത്രത്തിൽ തന്നെ ഒരു കേസ് ഇത്രയധികം തവണ മാറ്റിവെക്കുന്നത് ആദ്യമായിരിക്കും. പ്രധാന രാഷ്ട്രീയ നേതാക്കൾ പ്രതിയാക്കുന്ന കേസുകൾ അനന്തമായി നീട്ടിക്കൊണ്ട് പോകരുതെന്ന് സുപ്രിംകോടതി തന്നെ നേരത്തെ നിർദേശം നൽകിയിരുന്നെങ്കിലും ലാവലിൻ കേസിനെ ഇത് ബാധിച്ചിരുന്നില്ല. 1995ൽ ഉണ്ടായ കേസിന്റെ വിചാരണ പോലും ഇതുവരെ തുടങ്ങിയിട്ടില്ല.