അഭിഭാഷകനെ മ​ർ​ദ്ദി​ച്ചെ​ന്ന പ​രാ​തി​: കൊല്ലത്ത് നാല് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

Suspension
 

കൊ​ല്ലം: അ​ഭി​ഭാ​ഷ​ക​നെ മ​ർ​ദ്ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. ക​രു​നാ​ഗ​പ്പ​ള്ളി എ​സ്എ​ച്ച്ഒ​യെ​യും എ​സ്ഐ​യെ​യും പോ​ലീ​സു​കാ​രെ​യു​മാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി​യാ​ണ് സ​സ്പെ​ൻ​ഷ​ൻ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

കരുനാഗപ്പള്ളി എസ് എച്ച് ഒ. ജി. ഗോപകുമാർ, എസ്.ഐ അലോഷ്യസ് അലക്‌സാണ്ടർ, ഗ്രേഡ് എസ്.ഐ ഫിലിപ്പോസ്, സിപിഒ അനൂപ് എന്നിവരെയും സസ്‌പെൻഡ് ചെയ്തത്.

വാ​ഹ​നാ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത അ​ഭി​ഭാ​ഷ​ക​ൻ ജ​യ​കു​മാ‍​റി​നെ ക​രു​നാ​ഗ​പ്പ​ള്ളി എ​സ്എ​ച്ച്ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് മ​ർ​ദ്ദി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

സംഭവം ദക്ഷിണ മേഖല ഡിഐജി അന്വേഷിക്കും. പൊലീസിലെ എതിർപ്പ് മറികടന്നാണ് സസ്‌പെൻഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്. സസ്‌പെൻഷൻ അപലപനീയമാണെന്നും പിൻവലിക്കണമെന്നും ഐപിഎസ് അസോസിയേഷൻ പറഞ്ഞു.

വാ​ഹ​നാ​പ​ക​ടം ഉ​ണ്ടാ​ക്കി​യ​തി​നാ​ണ് ജ​യ​കു​മാ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ജ​യ​കു​മാ​ർ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യാ​ണ് മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട്. അ​ഭി​ഭാ​ഷ​ക​ൻ ജ​യി​ലി​ൽ അ​ക്ര​മം കാ​ട്ടു​ന്ന ദൃ​ശ്യ​ങ്ങ​ളും നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു.

മ​ദ്യ​പി​ച്ചോ എ​ന്ന് ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ൾ അ​വി​ടെ​യും അ​ഭി​ഭാ​ഷ​ക​ൻ അ​ക്ര​മ സ്വ​ഭാ​വം കാ​ണി​ച്ചെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ആ​ശു​പ​ത്രി രേ​ഖ​ക​ളും പു​റ​ത്തു വ​ന്നി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽവ​ച്ച് ജ​യ​കു​മാ​ർ പോ​ലീ​സു​കാ​രെ​യും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ​യും ച​വി​ട്ടി​യെ​ന്നാ​ണ് ഡോ​ക്ട​റു​ടെ റി​പ്പോ​ർ​ട്ട്.

എ​സ്എ​ച്ച്ഒ ഗോ​പ​കു​മാ​ർ ഉ​ൾ​പ്പെ​ടെ നാ​ല് പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​മെ​ന്ന നി​യ​മ​മ​ന്ത്രി​യു​ടെ ഉ​റ​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ബാ​ർ ബ​ഹി​ഷ്ക​ര​ണ സ​മ​രം അ​ഭി​ഭാ​ഷ​ക‌​ർ അ​വ​സാ​നി​പ്പി​ച്ച​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.
 

എന്നാൽ, അഭിഭാഷകൻ മദ്യപിച്ച് റോഡിൽ പ്രശ്നം ഉണ്ടാക്കിയപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് വിശദീകരണം. മർദിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.