തു​റ​മു​ഖം നി​ർ​മാ​ണം നി​ർ​ത്താ​നാ​വി​ല്ല; വി​ഴി​ഞ്ഞം സ​മ​രം അ​വ​സാ​നി​പ്പി​ക്ക​ണമെന്ന് മ​ന്ത്രി വ. ​അ​ബ്ദു​റ​ഹ്മാ​ൻ

വിഴിഞ്ഞം സമരം
 

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖം നി​ർ​മാ​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഫി​ഷ​റീ​സ് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ. തു​റ​മു​ഖം നി​ർ​മാ​ണം ഏ​ക​പ​ക്ഷീ​യ​മാ​യി നി​ർ​ത്തി​വ​യ്ക്കാ​നാ​വി​ല്ല. സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​ത് സം​സ്ഥാ​ന താ​ൽ​പ​ര്യ​ത്തി​ന് ഉ​ത​കു​ന്ന​താ​ണോ​യെ​ന്ന് സ​മ​ര​ക്കാ​ർ ചി​ന്തി​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

അതേസമയം, സ​ർ​ക്കാ​ർ ഇന്ന് വി​ളി​ച്ച മ​ന്ത്രി​ത​ല ച​ർ​ച്ചയില്‍ ല​ത്തീ​ന്‍ അ​തി​രൂ​പ​ത പ്ര​തി​നി​ധി​ക​ള്‍ എ​ത്തി​യി​ല്ല. യോ​ഗ​ത്തി​ന്‍റെ അ​റി​യി​പ്പ് കി​ട്ടി​യി​ല്ലെ​ന്നാ​ണ് ല​ത്തീ​ന്‍ അ​തി​രൂ​പ​ത​യു​ടെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ല്‍ ഒ​ദ്യോ​ഗി​ക​മാ​യി ച​ർ​ച്ച​യു​ടെ കാ​ര്യം സ​മ​ര​ക്കാ​രെ അ​റി​യി​ച്ചി​രു​ന്നെ​ന്ന് മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി.‌

ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​മ​ര​സ​മി​തി​യു​മാ​യി ന​ട​ത്തി​യ അ​നൗ​ദ്യോ​ഗി​ക ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഫി​ഷ​റീ​സ് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു വു​മാ​യി ര​ണ്ടു​ത​വ​ണ ന​ട​ത്തി​യ ച​ർ​ച്ച​യും നേ​ര​ത്തേ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​ക്കെ​തി​രേ ന​ട​ത്തു​ന്ന സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നാ​ണ് സ​മ​ര​സ​മി​തി തീ​രു​മാ​നം.