തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം നിർമാണം അവസാനിപ്പിക്കാൻ കഴിയില്ലെന്ന് ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്മാൻ. തുറമുഖം നിർമാണം ഏകപക്ഷീയമായി നിർത്തിവയ്ക്കാനാവില്ല. സമരവുമായി മുന്നോട്ടുപോകുന്നത് സംസ്ഥാന താൽപര്യത്തിന് ഉതകുന്നതാണോയെന്ന് സമരക്കാർ ചിന്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അതേസമയം, സർക്കാർ ഇന്ന് വിളിച്ച മന്ത്രിതല ചർച്ചയില്‍ ലത്തീന്‍ അതിരൂപത പ്രതിനിധികള്‍ എത്തിയില്ല. യോഗത്തിന്റെ അറിയിപ്പ് കിട്ടിയില്ലെന്നാണ് ലത്തീന്‍ അതിരൂപതയുടെ വിശദീകരണം. എന്നാല്‍ ഒദ്യോഗികമായി ചർച്ചയുടെ കാര്യം സമരക്കാരെ അറിയിച്ചിരുന്നെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ സമരസമിതിയുമായി നടത്തിയ അനൗദ്യോഗിക ചർച്ച പരാജയപ്പെട്ടിരുന്നു. ഫിഷറീസ് മന്ത്രി ആന്റണി രാജു വുമായി രണ്ടുതവണ നടത്തിയ ചർച്ചയും നേരത്തേ പരാജയപ്പെട്ടിരുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരേ നടത്തുന്ന സമരം കൂടുതൽ ശക്തമാക്കാനാണ് സമരസമിതി തീരുമാനം.