വിസിമാർക്ക് ഗവർണർ നൽകിയ സമയപരിധി ഇന്ന് അവസാനിക്കും

arif
 


ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിസിമാർക്ക് അനുവദിച്ച സമയപരിധി ഇന്ന് തീരും. പുറത്താക്കാതിരിക്കാൻ മറുപടി നൽകുന്നതിന് ഗവർണർ വിസിമാർക് നൽകിയ സമയമാണ് ഇന്ന് അവസാനിക്കുക. ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് സമയപരിധി തീരുക.

ഇതിനകം  ഏഴ് വിസിമാർ വിശദീകരണം നൽകി കഴിഞ്ഞു. കണ്ണൂർ, കാലിക്കറ്റ്, കുസാറ്റ് വിസിമാർ കൂടിയാണ് ഇനി മറുപടി നൽകേണ്ടത്. ഇവർ ഇന്ന് വിശദീകരണം നൽകാനാണ് സാധ്യത.
മറുപടി നൽകിയ വിസിമാർക്ക് ഹിയറിംഗ് കൂടി നടത്തിയ ശേഷം തുടർനടപടികളിലേക്ക് പോകാനാണ് നീക്കം. യുജിസി മാർഗനിർദ്ദേശം അനുസരിച്ച് യോഗ്യതയുണ്ടെന്ന വിശദീകരണമാണ് മറുപടി നൽകിയ വിസിമാർ ഗവർണറെ അറിയിച്ചത്.