പ​ള്ളി​യോ​ടങ്ങളിൽ കയറുന്നവർക്ക് നീന്തലും തുഴച്ചിലും അറിഞ്ഞിരിക്കണം; നിർദേശം പുറപ്പെടുവിച്ച് കളക്ടർ

പ​ള്ളി​യോ​ടങ്ങളിൽ കയറുന്നവർക്ക് നീന്തലും തുഴച്ചിലും അറിഞ്ഞിരിക്കണം; നിർദേശം പുറപ്പെടുവിച്ച് കളക്ടർ
 

തിരുവനന്തപുരം: ഉത്രട്ടാതി വള്ളംകളി ഒരുക്കുന്നതിനിടെ പള്ളിയോടം മറിഞ്ഞ് രണ്ടുപേര്‍ മരിച്ച സാഹചര്യത്തില്‍ പള്ളിയോടങ്ങളില്‍ സുരക്ഷയ്ക്ക് നിര്‍ദേശം. ജലോത്സവത്തില്‍ പങ്കെടുക്കുന്ന പള്ളിയോടങ്ങളില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ കയറ്റരുത്. 18 വയസിന് താഴെയുള്ളവരേയും കയറ്റരുതെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.  

ചെന്നിത്തല പള്ളിയോടം മറിഞ്ഞാണ് ഇന്ന് രണ്ടുപേര്‍ മരിച്ചത്. മാവേലിക്കര വലിയപെരുമ്പുഴ കടവില്‍ രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്. ഈ പശ്ചാത്തലത്തിലാണ് പള്ളിയോടങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. പള്ളിയോടങ്ങളിലും വള്ളങ്ങളിലും പോകുന്നവര്‍ക്ക് നീന്തലും തുഴച്ചിലും അറിഞ്ഞിരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പള്ളിയോടങ്ങള്‍ക്കൊപ്പം സുരക്ഷാ ബോട്ട് സഞ്ചരിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
 

നിർദേശങ്ങൾ

1. പ​ള​ളി​യോ​ട​ങ്ങ​ളി​ലും വ​ള​ള​ങ്ങ​ളി​ലും അ​നു​വ​ദ​നീ​യ​മാ​യ എ​ണ്ണം ആ​ളു​ക​ളെ മാ​ത്ര​മേ ക​യ​റാ​വൂ.
2. പ​ള്ളി​യോ​ട​ങ്ങ​ളി​ലും, വ​ള​ള​ങ്ങ​ളി​ലും 18 വ​യ​സ്സി​നു​മു​ക​ളി​ൽ ഉ​ള്ള​വ​രെ മാ​ത്ര​മേ പ്ര​വേ​ശി​പ്പി​ക്കാ​വൂ.
3. പ്ര​തി​ക്ഷ​ണ സ​മ​യ​ത്ത് പ​ള്ളി​യോ​ട​ങ്ങ​ളി​ലും വ​ള​ള​ങ്ങ​ളി​ലും തു​ഴ​ച്ചി​ൽ, നീ​ന്ത​ൽ അ​റി​യു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​വു.
4. പ​ള്ളി​യോ​ട​ങ്ങ​ളി​ലും വ​ള​ള​ങ്ങ​ളി​ലും ക​യ​റു​ന്ന​വ​രു​ടെ പേ​രും വി​ലാ​സ​വും സം​ഘാ​ട​ക​ർ രേ​ഖ​പ്പെ​ടു​ത്തി സൂ​ക്ഷി​ക്ക​ണം.
5. പ​ള​ളി​യോ​ട​ങ്ങ​ളി​ലും വ​ള​ള​ങ്ങ​ളി​ലും സ​ഞ്ച​രി​ക്കു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ സം​ഘാ​ട​ക​ർ ഉ​റ​പ്പ് വ​രു​ത്തേ​ണ്ട​താ​ണ്.
6. പ​ള​ളി​യോ​ട​ങ്ങ​ളു​ടെ യാ​ത്ര​യി​ൽ ഒ​രു സു​ര​ക്ഷാ ബോ​ട്ട് അ​നു​ഗ​മി​ക്കേ​ണ്ട​തും അ​ത് സം​ഘാ​ട​ക​ർ ഉ​റ​പ്പ് വ​രു​ത്തേ​ണ്ട​താ​ണ്.
7. അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യം നേ​രി​ടു​ന്ന​തി​ന് ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള​ള മെ​ഡി​ക്ക​ൽ സം​വി​ധാ​ന​ങ്ങ​ൾ ക്ര​മീ​ക​രി​ക്ക​ണം.
8. ഈ ​സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ ഉ​റ​പ്പു​വ​രു​ത്ത​ണം.