തിരുവനന്തപുരത്ത് ഒ​രു കു‌​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ പൊ​ള്ള​ലേ​റ്റു മ​രി​ച്ച നി​ല​യി​ൽ

death
 

തി​രു​വ​ന​ന്ത​പു​രം: ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​രെ പൊ​ള്ള​ലേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം ക​ഠി​നം​കു​ള​ത്താ​ണ് സം​ഭ​വം. ര​മേ​ശ​ൻ, ഭാ​ര്യ സു​ല​ജ കു​മാ​രി (46), മ​ക​ൾ രേ​ഷ്മ (23) എ​ന്നി​വ​രെ​യാ​ണ് വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ രാ​ത്രി 11.30ഓ​ടെ കി​ട​പ്പു​മു​റി​യി​ലാ​ണ് മൂ​വ​രു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടി​നു​ള്ളി​ൽ നി​ന്ന് തീ ​ഉ​യ​രു​ന്ന​ത് ക​ണ്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി​ക​ളാ​ണ് പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ മൂ​വ​രേ​യും ക​ണ്ടെ​ത്തി​യ​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധ്യ​മാ​യി​ല്ല.

 കഴിഞ്ഞ ദിവസമാണ് രമേശൻ വിദേശത്തത് നിന്ന് കേരളത്തിലെത്തിയത്. രമേശന് നിരവധി കടബാധ്യതകളുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇവരുടെ വീട് ജപ്തി ചെയ്തിരുന്നു. അതേസമയം, മരണം നടക്കുമ്പോൾ സുലജകുമാരിയുടെ അച്ഛനും അമ്മയും വീട്ടിലുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്.