വീടിനകത്തേക്ക് അജ്ഞാതര്‍ ;സീല്‍ ചെയ്ത ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് തകര്‍ത്തനിലയില്‍

greeshma
 

 തിരുവനന്തപുരം: ക്രൈംബ്രാഞ്ച് സംഘം സീല്‍ ചെയ്ത ഷാരോണ്‍ കൊലക്കേസിലെ പ്രതി ഗ്രീഷ്മയുടെ  വീടിന്റെ പൂട്ട് തകര്‍ത്തനിലയില്‍. കന്യാകുമാരി രാമവര്‍മന്‍ചിറയിലെ വീടിന്റെ പൂട്ടാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. 

വീടിനകത്തേക്ക് അജ്ഞാതര്‍ പ്രവേശിച്ചിട്ടുണ്ടെന്നാണ് സംശയം. സംഭവത്തില്‍ തമിഴ്‌നാട് -കേരള പോലീസ് സേനകള്‍  സംയുക്തമായി അന്വേഷണം നടത്തിവരികയാണ്. ഗ്രീഷ്മയുമായി രാമവര്‍മന്‍ചിറയിലെ വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നതിലടക്കം തീരുമാനമെടുക്കാനിരിക്കെയാണ് പോലീസ് സീല്‍ചെയ്ത വീടിന്റെ പൂട്ട് തകര്‍ത്തനിലയില്‍ കണ്ടെത്തിയത്.

ഗ്രീഷ്മയെ കോടതി കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു. 7 ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ്  വിട്ടിരിക്കുന്നത്. ഇരു വിഭാഗങ്ങളും നടത്തിയ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ഗ്രീഷ്മയെ 7 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്.