ഇടുക്കി: അടിമാലിയില്‍ പീഡനത്തിനിരയായി ഷെല്‍ട്ടര്‍ ഹോമില്‍ കഴിഞ്ഞിരുന്ന പെൺകുട്ടിയെ കാണാതായി. ഇന്നലെ വൈകിട്ടാണ് 15 വയസുള്ള കുട്ടിയെ കാണാതായത്. പരീക്ഷ എഴുതാന്‍ പോയി തിരികെ ബസില്‍ വരുന്ന വഴി പൈനാവിനും തൊടുപുഴക്കുമിടയില്‍ വെച്ചാണ് കാണാതായത്. പെണ്‍കുട്ടിക്കായി തൊടുപുഴ പൊലീസ് തെരച്ചില്‍ അന്വേഷണമാരംഭിച്ചു. പെണ്‍കുട്ടിയെ ലൈംഗീകചൂഷണത്തിനിരയാക്കിയ അഞ്ച് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം; പോക്സോ കേസുകളിലെ പ്രതികൾക്ക് രക്ഷപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കുന്ന സർക്കാറിൻ്റെ വിവാദ ഉത്തരവിനെപ്പറ്റി കഴിഞ്ഞ ദിവസം അന്വേഷണം വാർത്ത പുറത്തുവിട്ടിരുന്നു. ലൈംഗിക ചൂഷണത്തിനിരകളാകുന്ന പെണ്‍കുട്ടികളെ പാർപ്പിക്കുന്ന കെയർ ഹോമുകൾ എൻജിഒകൾക്ക് കൈമാറിക്കൊണ്ടാണ് സർക്കാർ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.
പോക്സോ കേസുകളില്‍ പെണ്‍കുട്ടികളെക്കൊണ്ട് മൊഴി മാറ്റിച്ച് പ്രതികള്‍ രക്ഷപ്പെടുന്നത് പതിവായിരിക്കെയാണ് ഇരകളെ താമസിപ്പിക്കുന്ന കെയര്‍ ഹോമുകള്‍ എന്‍ജിഒകള്‍ക്ക് കൈമാറാൻ തീരുമാനിച്ചിരിക്കുന്നത്. കേരള മഹിളാസമഖ്യസൊസൈറ്റിയുടെ നിയന്ത്രത്തിലുണ്ടായിരുന്ന ‘എന്‍ട്രി ഫോര്‍ ഗേള്‍സ്’ ആണ് എന്‍ജിഒകള്‍ക്ക് കൈമാറി സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.
Also Read:
നിലവിൽ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട് , മലപ്പുറം, കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലകളിലെല്ലാം എന്‍ട്രി ഫോര്‍ ഗേള്‍സ്’ എന്‍ജിഒകള്‍ക്ക് കൈമാറിക്കഴിഞ്ഞു. ഇപ്പോൾ കാസര്‍കോട്, കണ്ണൂര്‍, ആലപ്പുഴ തൃശൂര്‍ ജില്ലകളില്‍ മാത്രമാണ് സൊസൈറ്റിയുടെ കീഴിൽ കെയര്‍ ഹോമുകളുള്ളത്. എന്നാൽ കരാര്‍ പുതുക്കാനുള്ള സമയമാകുമ്പോള്‍ ഈ ജില്ലകളിലെയും കെയര്‍ ഹോം നടത്തിപ്പ് എന്‍ജിഒകള്‍ക്ക് നൽകുമെന്നാണ് വിവരം.
















