×

സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ പതിനാറുകാരനെ കാണാതായി

google news
death

തൃശൂർ: സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ പതിനാറുകാരനെ കാണാതായി. തൃശൂർ എടമുട്ടം സ്വദേശ് അസ്ലമിനെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന മറ്റ് കുട്ടികളെ മത്സ്യത്തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്.

ഇന്നു രാവിലെയാണ് സംഭവം. പത്തുപേരടങ്ങുന്ന സംഘമാണ് തളിക്കുളത്ത് കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ രണ്ടുപേർ തിരയിൽപ്പെട്ടതായാണു വിവരം. ഒപ്പമുണ്ടായിരുന്നവർ ഇക്കാര്യം മത്സ്യത്തൊഴിലാളികളെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ഇവർ നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഒഴുക്കിൽപ്പെട്ട ഒരാളെ രക്ഷപ്പെടുത്താനായി. അസ്‌ലം മുങ്ങിപോകുന്നത് കണ്ടെങ്കിലും രക്ഷിക്കാനായില്ല.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ