ആലപ്പുഴയിലെ മെഡിക്കൽ സർവീസസ് കോർപറേഷൻ ഗോ‍ഡൗണിൽ തീപിടിത്തം

google news
fire

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപമുള്ള മെഡിക്കൽ സർവീസസ് കോർപറേഷ‌ന്റെ ഗോഡൗണിൽ തീപിടിത്തം. ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്ന മുറികളിലാണ് പുലർച്ചെ ഒന്നരയോടെ തീപിടിച്ചത്.പ്രധാന കെട്ടിടത്തിന്റെ ജനലുകളും എസികളും കത്തി.

അതേസമയം, കെട്ടിടത്തിലെ അഗ്നിരക്ഷാ സംവിധാനം പ്രവർത്തിച്ചില്ല. രണ്ടാഴ്ചയ്ക്കിടെ കെഎംഎസ്‌സിഎലിന്റെ മൂന്നാമത്തെ ഗോഡൗണിലാണ് തീപിടിക്കുന്നത്. മരുന്നുകൾ ഇതോടനുബന്ധിച്ചുള്ള വലിയ കെട്ടിടത്തിലാണ് സൂക്ഷിച്ചിരുന്നത്. മരുന്നുകൾ സൂക്ഷിച്ച പ്രധാന കെട്ടിടത്തിലേക്കു തീ പടരുന്നതിനു മുൻപുതന്നെ നിയന്ത്രണവിധേയമാക്കുകയായിരുന്നു.

ആലപ്പുഴ ജില്ലയിലെ സർക്കാരാശുപത്രികളിലേക്കു മരുന്ന് എത്തിക്കുന്നത് ഇവിടെ നിന്നാണ്. ആലപ്പുഴയിൽനിന്നെത്തിയ ഫയർഫോഴ്സിന്റെ മൂന്നു യൂണിറ്റുകൾ ചേർന്ന് തീയണച്ചു. ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് ഗോഡൗണിൽ ഉണ്ടായിരുന്നത്.
 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags