കതിരൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

google news
accident thrissur

കതിരൂർ: പൊന്ന്യം റോഡിനു സമീപം ലോറിയും കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന വേങ്ങാട് ഊർപ്പള്ളി സ്വദേശി ഷംസുദ്ദീൻ (52) മരിച്ചു. ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ഭാര്യ, മക്കൾ, മകന്റെ ഭാര്യ എന്നിവർക്കും പരുക്കുണ്ട്. 

ഇവരെ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെയായിരുന്നു അപകടം. കൂത്തുപറമ്പ് ഭാഗത്തേക്കു പോകുകയായിരുന്നു കാർ. തലശ്ശേരി ഭാഗത്തേക്ക് പച്ചക്കറിയുമായി പോകുകയായിരുന്നു ലോറി.

Tags