നഗരത്തെ നടുക്കിയ കൊലപാതകം; ഈ ദിവസങ്ങളിൽ നടന്നത് ഇതൊക്കെ...

google news
shibin

മേയ് 3/4 

ഷിബിലി കോഴിക്കോട് ഒളവണ്ണയിലെ സിദ്ദീഖിന്റെ ഹോട്ടലിൽ ജീവനക്കാരനായി എത്തുന്നു

∙േമയ് 5–15 

ഹോട്ടലിൽ  മോഷണങ്ങളുണ്ടാകുന്നു; ഷിബിലിയെ പിരിച്ചു  വിടാൻ സിദ്ദീഖ് തീരുമാനിക്കുന്നു

∙മേയ്18  

ഉച്ചയ്ക്ക്  ഷിബിലിയെ  പിരിച്ചു വിടുന്നു. അരമണിക്കൂറിനകം സ്വന്തം കാറിൽ  സിദ്ദീഖും പുറത്തേക്കു പോകുന്നു. 

മേയ്18 , 3.40 PM

കോഴിക്കോട് എരഞ്ഞിപ്പാലത്തെ ‘ഡി കാസ ഇൻ’ ലോഡ്ജിൽ  സിദ്ദീഖ് എത്തി 2 മുറികൾ എടുക്കുന്നു. കുറച്ചു കഴിഞ്ഞ് ഷിബിലിയും ഫർഹാനയും എത്തുന്നു. രാത്രി ആഷിഖ് എത്തുന്നു.

∙വൈകിട്ട് 4.30. ചിക് ബേക് ഹോട്ടൽ  ജീവനക്കാരൻ സിദ്ദീഖിനെ ഫോണിൽ വിളിക്കുന്നു. അൽപം ദൂരെയാണെന്നും തിരിച്ചെത്താൻ രാത്രിയാകുമെന്നും മറുപടി.

9.00 ജീവനക്കാർ ഫോണിൽ വിളിക്കുമ്പോൾ  സ്വിച്ച് ഓഫ്.

∙രാത്രി 9.00 സിദ്ദീഖിന്റെ മകന് ബാങ്ക് മെസേജ്. അക്കൗണ്ടിൽ നിന്ന് പണം പോയെന്ന്. സ്റ്റേറ്റ്മെന്റ് എടുത്ത് ഉറപ്പാക്കുന്നു. 

∙മേയ് 19. ഉച്ച കഴിഞ്ഞ് 3.09 

ഹോട്ടലിനോടു ചേർന്നു നിർത്തിയിട്ട കാറിന്റെ ഡിക്കിയിലേക്ക് ഷിബിലി ഒരു ട്രോളി ബാഗ് കയറ്റുന്നു. പിന്നീട് ഹോട്ടലിലേക്കു തിരിച്ചു കയറുന്നു.

∙3.15 ഷിബിലിയും ഫർഹാനയും ഒരുമിച്ചെത്തി രണ്ടാമത്തെ ട്രോളി ബാഗ് ഡിക്കിയിൽ കയറുന്നു. ഇരുവരും കാറിൽ കയറി പോകുന്നു.

മേയ് 22. സിദ്ദീഖിനെ കാണാതായെന്ന് പൊലീസിൽ പരാതി.

∙മേയ് 23 . ഫർഹാനയെ വീട്ടിൽ നിന്നു കാണാതാകുന്നു. 

∙മേയ് 24. ഫർഹാനയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുന്നു. സിദ്ദീഖിനെ കാണാതായെന്ന് എഫ്ഐആർ. 

എടിഎം  സിസിടിവികളിൽ നിന്നു പ്രതികളെക്കുറിച്ചു സൂചന. ചിക് ബേക് ഹോട്ടൽ ജീവനക്കാർ ദൃശ്യങ്ങളിൽനിന്ന് ഷിബിലിയെ തിരിച്ചറിയുന്നു. ഫോൺ സൂചനകൾ വഴി ആഷിഖ് പാലക്കാട്ട് പിടിയിലാകുന്നു. 

∙മേയ് 25 രാത്രി 7. റെയിൽവേ സുരക്ഷാ സേന  ഷിബിലിനെയും ഫർഹാനയെയും എഗ്മൂർ പ്ളാറ്റ്ഫോമിൽ കണ്ടെത്തുന്നു.  

മേയ് 26. പുലർച്ചെ12.45. സിദ്ദീഖിന്റെ മൃതദേഹം അടങ്ങിയ ട്രോളി ബാഗുകൾ അട്ടപ്പാടി ചുരത്തിൽ ഉണ്ടെന്നു പൊലീസ് ഉറപ്പു വരുത്തുന്നു. കോഴിക്കോട്ടെ ‘ഡി കാസ ഇന്‍’ ലോഡ്ജിൽ പൊലീസ് പരിശോധന.

∙9.40. രണ്ടു ട്രോളി ബാഗുകളും കൊക്കയിൽ നിന്നു പുറത്തെത്തിക്കുന്നു. 

∙10 മണി. മലപ്പുറം പൊലീസ് എഗ്മൂറിലെത്തി ഷിബിലിയെയും ഫർഹാനയെയും കസ്റ്റഡിയിലെടുക്കുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
 

Tags