കോട്ടയത്ത് വീട്ടുമുറ്റത്ത് വെട്ടേറ്റ നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു

google news
police

കോട്ടയം: മണർകാട് മാലത്ത് വീട്ടുമുറ്റത്ത് വെട്ടേറ്റ നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു. മാലം കാത്തിരത്തുംമൂട്ടിൽ ജൂബി (26) ആണ് മരിച്ചത്. രക്തംവാർന്നു കിടന്ന ജൂബിയെ മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവുമായി അകന്ന് മാലത്തെ സ്വന്തം വീട്ടിലാണ് ജൂബി താമസിച്ചിരുന്നത്.

അച്ഛനും സഹോദരനും ജോലിക്ക് പോയ സമയത്താണ് കൊലപാതകം. ജൂബിയുടെ മക്കൾ ആക്രമണ സമയത്ത് കളിക്കുന്നതിനായി വീടിനു പുറത്തുപോയിരിക്കുകയായിരുന്നു. പിന്നീട് ഇവർ തിരിച്ചെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കമിഴ്ന്നു കിടക്കുന്നനിലയിൽ അമ്മയെ കണ്ടത്. തുടർന്ന് അയൽപക്കത്തെ വീട്ടിൽ വിവരമറിയിച്ചു.

വാർഡ് മെംബർ വിളിച്ചുപറഞ്ഞതനുസരിച്ച് പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു. കൊലപാതകത്തിന് പിന്നിൽ ആരാണെന്നുള്ള വിവരം വ്യക്തമായിട്ടില്ല. ജൂബിയുടെ ഭർത്താവാണ് അക്രമം നടത്തിയതെന്ന് പിതാവ് പൊലീസിനു മൊഴി നൽകി.

Tags