×

സ്കൂൾ വാനിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ബൈക്കിൽ നിന്ന് തെറിച്ചു വീണ ട്രക്കിനടിയിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം

google news
ACC

കോഴിക്കോട്: ചെറുവണ്ണൂരിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി ടി.പി. റഊഫ് (33) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 6.45ഓടെയാണ് അപകടം.

സ്കൂൾ വാനിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ബൈക്കിൽ നിന്ന് തെറിച്ചു വീണ യുവാവ് ട്രക്കിനടിയിൽ പെടുകയായിരുന്നു. അൽപ്പസമയം യുവാവ് വാഹനത്തിനടിയിൽ കുടുങ്ങിക്കിടന്നു.

നാട്ടുകാരാണ് ഇയാളെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മെഡിക്കൽ കോളജിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. റഊഫ് ജോലിക്ക് പോവുകയായിരുന്നു എന്നാണ് വിവരം. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു