×

ആലപ്പുഴയിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി നടൻ സിദ്ധിഖ്? താരപരിവേഷം വോട്ടാക്കി മണ്ഡലം തിരിച്ചുപിടിക്കാൻ പാർട്ടി

google news
siddiq

ആലപ്പുഴ: കഴിഞ്ഞ പ്രാവശ്യം നഷ്ടമായ ആലപ്പുഴ ലോക്‌സഭ സീറ്റ് തിരികെ പിടിക്കാന്‍ കോണ്‍ഗ്രസ്. സീറ്റ് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ സിനിമാതാരത്തെ അടക്കം ആലപ്പുഴയിലേക്ക് പാര്‍ട്ടി പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സിനിമാനടന്‍ സിദ്ധിഖിന്റെ പേരാണ് ആലപ്പുഴയിലേക്ക് പരിഗണിക്കുന്നത്.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരിഗണനയിലുള്ള പേരുകളില്‍ നടന്‍ സിദ്ധിഖിന്റെ പേരിനാണ് മുന്‍തൂക്കം എന്നാണ് സൂചന. താരപരിവേഷം വോട്ടാക്കി മണ്ഡലം തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. മതസാമുദായിക പരിഗണനകള്‍ കൂടി പരിഗണിച്ചാണ് സിദ്ധിഖിന്റെ പേര് ഉയര്‍ന്നു വന്നിട്ടുള്ളത്.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ മത്സരരംഗത്തേക്കില്ലെന്നാണ് വേണുഗോപാല്‍ നിലപാടെടുത്തത്. ഇതോടെയാണ് മറ്റു പേരുകളിലേക്ക് കോണ്‍ഗ്രസ് നേതൃത്വം തിരിഞ്ഞത്. മുന്‍ ഡിസിസി പ്രസിഡന്റ് എഎ ഷുക്കൂര്‍, യുവനേതാവ് ബിആര്‍എം ഷഫീര്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നു വന്നിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്നും നിര്‍ദേശമുയര്‍ന്നിട്ടുണ്ട്.

read also...കഞ്ചാവ് മാഫിയ സംഘം വീട്ടിൽ കയറി ഗൃഹനാഥനെയും അയൽവാസിയെയും വെട്ടുകയും വീട് തകർക്കുകയും ചെയ്ത സംഭവം; മൂന്നുപേർ അറസ്റ്റിൽ

മാവേലിക്കരയിലും പത്തനംതിട്ടയിലും തോല്‍വി ഉണ്ടായേക്കാമെന്ന് കനഗോലുവിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് പാര്‍ട്ടിയെ അറിയിച്ചിരുന്നു. എന്നാല്‍ അവസാനനിമിഷം പകരക്കാരനെ കണ്ടെത്തുക ദുഷ്‌കരമാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ