എറണാകുളം: മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ ചമച്ചെന്ന് പരാതി. പൂർവ വിദ്യാർത്ഥിയാണ് വ്യാജ രേഖ ഉണ്ടാക്കി മറ്റൊരു കോളേജിൽ ഗസ്റ്റ് ലക്ചറര്‍ ആയി ജോലിനേടിയത്. മഹാരാജാസ് കോളേജ് പോലീസില്‍ പരാതി നൽകി. കോളേജിന്റെ സീലും വൈസ് പ്രിൻസിപ്പാലിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കി.രണ്ട് വര്‍ഷം മഹാരാജാസില്‍ താത്കാലിക അധ്യാപികയായിരുന്നുവെന്നാണ് രേഖ ചമച്ചിരിക്കുന്നത്. അട്ടപ്പാടി ഗവര്‍മെന്റ് കോളേജിൽ അഭിമുഖത്തിന് ഹാജറായപ്പോൾ അവിടെ സംശയം തോന്നി അധികൃതർ മഹാരാജാസ് കോളേജിനെ സമീപിക്കുക ആയിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വിവരം അറിയുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam