×

എ.ഐ, ഡീപ് ഫേക്ക് സാമ്പത്തിക തട്ടിപ്പ്; രണ്ട് പ്രതികള്‍ക്ക് കർശന ഉപാധികളോടെ ജാമ്യം അ​നു​വ​ദി​ച്ചു

google news
hjk

കോ​ഴി​ക്കോ​ട്: ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്റ​ലി​ജ​ൻ​സ് (എ.​ഐ), ഡീ​പ് ഫേ​ക്ക് ത​ട്ടി​പ്പു​കേ​സി​ലെ ര​ണ്ടു പ്ര​തി​ക​ള്‍ക്ക് ക​ര്‍ശ​ന ഉ​പാ​ധി​ക​ളോ​ടെ കോ​ഴി​ക്കോ​ട് സെ​ഷ​ന്‍സ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ഗു​ജ​റാ​ത്ത് സ്വ​ദേ​ശി ഷെ​യ്ക്ക് മു​ര്‍തു​സാ​മി​യ ഹ​യാ​ത്ത് ഭാ​യ് (43), മ​ഹാ​രാ​ഷ്ട്ര ന​വി മും​ബൈ സ്വ​ദേ​ശി അ​മ്രി​ഷ് അ​ശോ​ക് പ​ട്ടേ​ല്‍ (42) എ​ന്നി​വ​ര്‍ക്കാ​ണ് സെ​ഷ​ന്‍സ് ജ​ഡ്ജി എ​സ്. മു​ര​ളീ​കൃ​ഷ്ണ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി കൗ​ശ​ല്‍ ഷാ​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ തി​ങ്ക​ളാ​ഴ്ച വാ​ദം കേ​ട്ട കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും. ല​ക്ഷം രൂ​പ​യു​ടെ ബോ​ണ്ടി​ലും അ​ന്വേ​ഷ​ണം പൂ​ര്‍ത്തി​യാ​കു​ന്ന​തു​വ​രെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു​മു​മ്പാ​കെ എ​ല്ലാ ചൊ​വ്വാ​ഴ്ച​യും രാ​വി​ലെ പ​ത്തി​നും 11നും ​ഇ​ട​ക്ക് ഹാ​ജ​രാ​ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യി​ലു​മാ​ണ് ര​ണ്ട് പ്ര​തി​ക​ൾ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

Read also: ആശ്രിത നിയമനങ്ങൾക്ക് അഞ്ചുശതമാനം ക്വോട്ട കണക്കാക്കുന്നതിന്‍റെ മാനദണ്ഡമെന്ത്; ഹൈകോടതി

 കോ​ട​തി​യു​ടെ മു​ന്‍കൂ​ര്‍ അ​നു​മ​തി​യി​ല്ലാ​തെ സം​സ്ഥാ​നം വി​ട്ടു​പോ​ക​രു​ത്. പാ​സ്‌​പോ​ര്‍ട്ട് സ​റ​ണ്ട​ര്‍ ചെ​യ്യ​ണം. പാ​സ്‌​പോ​ര്‍ട്ട് ഇ​ല്ലെ​ങ്കി​ല്‍ ഏ​ഴു ദി​വ​സ​ത്തി​ന​കം സ​ത്യ​വാ​ങ്മൂ​ലം ഫ​യ​ല്‍ ചെ​യ്യ​ണം. സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ന്‍ പാ​ടി​ല്ല. ജാ​മ്യ​ത്തി​ലി​രി​ക്കെ മ​റ്റു കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ട​രു​തെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്. വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ച്ചാ​ല്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് ജാ​മ്യം റ​ദ്ദാ​ക്കാ​ന്‍ കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്ന് ഇ​തി​ല്‍ പ​റ​യു​ന്നു​ണ്ട്.

chungath kundara

ഹ​യാ​ത്ത് ഭാ​യ് നി​ര​ക്ഷ​ര​നാ​യ ഓ​ട്ടോ ഡ്രൈ​വ​റാ​ണെ​ന്നും ത​ട്ടി​പ്പി​ല്‍ പ​ങ്കി​ല്ലെ​ന്നും അ​യാ​ളു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ അ​ഡ്വ. മു​ജീ​ബ് റ​ഹ്മാ​ന്‍ വാ​ദി​ച്ചു. കൗ​ശ​ല്‍ ഷാ ​ഇ​യാ​ളു​ടെ ഓ​ട്ടോ വാ​ട​ക​ക്ക് എ​ടു​ക്കാ​റു​ണ്ടെ​ന്നും സൗ​ഹൃ​ദ​ത്തി​ന്‍റെ പേ​രി​ല്‍ മ​ക​ന്‍റെ അ​ക്കൗ​ണ്ട് ന​മ്പ​ര്‍ ന​ല്‍കി​യ​താ​ണെ​ന്നും അ​ദ്ദേ​ഹം വാ​ദി​ച്ചു. അ​ശോ​ക് പ​ട്ടേ​ല്‍ ഓ​ണ്‍ലൈ​ന്‍ ഗെ​യി​മി​ങ് ബി​സി​ന​സ് ന​ട​ത്തു​ന്ന ആ​ളാ​ണെ​ന്നും കൗ​ശ​ല്‍ ഷാ ​ഇ​തി​ലെ ക​ളി​ക്കാ​ര​നാ​ണെ​ന്നും അ​ഭി​ഭാ​ഷ​ക​ന്‍ വാ​ദി​ച്ചു. ഇ​വ​ര്‍ മ​റ്റു പൊ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ സ​മാ​ന​മാ​യ കു​റ്റ​കൃ​ത്യ​ത്തി​ല്‍ ഏ​ര്‍പ്പെ​ട്ട റാ​ക്ക​റ്റി​ലെ ക​ണ്ണി​ക​ളാ​ണെ​ന്നും ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്നും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ വാ​ദി​ച്ചു.

Read also: സഹകരണ സംഘങ്ങൾ കോടീശ്വരന്മാർക്കുവേണ്ടിയല്ല; സാധാരണക്കാർക്ക് വേണ്ടിയുള്ളതെന്ന് ഹൈകോടതി

 കൂ​ടെ ജോ​ലി​ചെ​യ്തി​രു​ന്ന ആ​ളാ​ണെ​ന്ന് പ​റ​ഞ്ഞ് വാ​ട്‌​സ്ആ​പ് കാ​ളി​ലൂ​ടെ പാ​ലാ​ഴി സ്വ​ദേ​ശി പി.​എ​സ്. രാ​ധാ​കൃ​ഷ്ണ​നി​ല്‍ നി​ന്ന് 40,000 രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് സം​ഘം അ​റ​സ്റ്റി​ലാ​യ​ത്. ഹ​യാ​ത്ത് ഭാ​യി​യെ ന​വം​ബ​റി​ലും അ​മ്രി​ഷ് അ​ശോ​ക് പ​ട്ടേ​ലി​നെ ഡി​സം​ബ​റി​ലു​മാ​ണ് കോ​ഴി​ക്കോ​ട് സൈ​ബ​ർ ​ക്രൈം ​പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ഒ​ന്നാം പ്ര​തി​യാ​യ കൗ​ഷ​ല്‍ ഷാ ​ത​ട്ടി​യെ​ടു​ത്ത പ​ണം ഇ​വ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് കൈ​മാ​റി​യെ​ന്നാ​ണ് കേ​സ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags