×

എ.കെ ശശീന്ദ്രൻ രാജിവയ്ക്കണമെന്ന് അജിത് പവാർ പക്ഷം; ആവശ്യം തള്ളി ശശീന്ദ്രൻ

google news
ak saseendran
തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ മ​ന്ത്രി​സ്ഥാ​ന​വും എം​എ​ല്‍​എ സ്ഥാ​ന​വും രാ​ജി​വ​യ്ക്ക​ണ​മെ​ന്നു എൻസിപി അ​ജി​ത് പ​വാ​ര്‍ പ​ക്ഷം. എൻസിപി ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ൻ.​എ. മു​ഹ​മ്മ​ദ് കു​ട്ടി​യാ​ണ് ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.

ശ​ര​ദ് പ​വാ​റി​നൊ​പ്പം നി​ല്‍​ക്കു​ന്ന ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കും. എ​ന്‍​സി​പി അ​ജി​ത് പ​വാ​ര്‍ പ​ക്ഷ​ത്തി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.


തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് മാനിക്കാൻ എല്ലാ നേതാക്കളും ബാധ്യസ്ഥരാണ്. ശരദ് പവാർ നേതൃത്വത്തെ പിന്തുണക്കുന്ന ശശീന്ദ്രൻ മന്ത്രി സ്ഥാനവും എംഎൽഎ സ്ഥാനവും രാജി വെയ്ക്കണം. രാജി വെച്ച ശേഷമാണ് പാർട്ടി ചിഹ്നത്തിൽ മത്സരിച്ചവർ പാർട്ടി നേതൃത്വത്തെ തള്ളി പറയേണ്ടത്. എൻസിപി ഓരോ സംസ്ഥാനത്തും അതാത് സാഹചര്യം അനുസരിച്ച് മുന്നണികൾക്ക് പിന്തുണ നൽകും. എകെ ശശീന്ദ്രൻ രാജിവെയ്ക്കണമെന്നും ഒപ്പം നിന്നില്ലെങ്കിൽ അയോഗ്യതാ നടപടികളിലേക്ക് കടക്കുമെന്നും എൻഎ മുഹമ്മദ് കുട്ടി വ്യക്തമാക്കി.

അ​ജി​ത് പ​വാ​ര്‍ പ​ക്ഷ​ത്തി​നെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അം​ഗീ​ക​രി​ച്ച​ത്. പാ​ര്‍​ട്ടി ചി​ഹ്ന​വും അ​ജി​ത് പ​വാ​റി​നാ​ണ്. ശ​ര​ദ് പ​വാ​റാ​ണ് യ​ഥാ​ര്‍​ഥ എ​ന്‍​സി​പി എ​ന്നു ശ​ശീ​ന്ദ്ര​ന്‍ പ​റ​യു​ന്നെ​ങ്കി​ല്‍, പാ​ര്‍​ട്ടി ചി​ഹ്ന​ത്തി​ല്‍ മ​ത്സ​രി​ച്ചു ജ​യി​ച്ച​വ​ര്‍ ആ ​സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​ണ് അ​ജി​ത് പ​വാ​ര്‍ പ​ക്ഷം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

യ​ഥാ​ർ​ഥ എ​ന്‍​സി​പി ശ​ര​ദ് പ​വാ​റി​ന്‍റേ​താ​ണെ​ന്ന് ശ​ശീ​ന്ദ്ര​ന്‍ ഡ​ൽ​ഹി​യി​ൽ പ്ര​തി​ക​രി​ച്ചു. ഇ​ക്കാ​ര്യം ജ​ന​പി​ന്തു​ണ കൊ​ണ്ട് തെ​ളി​യി​ക്ക​പ്പെ​ടും. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വി​നെ​തി​രെ സു​പ്രീം കോ​ട​തി​യി​ല്‍ നി​യ​മ​പോ​രാ​ട്ടം ന​ട​ത്തും. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ് ബാ​ധ​ക​മ​ല്ലെ​ന്നും മ​ന്ത്രി ശ​ശീ​ന്ദ്ര​ന്‍ പ​റ​ഞ്ഞി​രു​ന്നു.

Read More...