അമിത് ഷാ നാളെ തൃശൂരിൽ
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഞായറാഴ്ച തൃശൂരിലെത്തും. വടക്കുന്നാഥക്ഷേത്ര ദർശനമടക്കം നാല് പരിപാടിയാണുള്ളതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് 1.30ന് പുഴക്കൽ ലുലു ഹെലിപാഡിൽ ഇറങ്ങുന്ന അദ്ദേഹം രണ്ടിന് ശക്തൻ സമാധിസ്ഥലത്ത് പുഷ്പാർച്ചന നടത്തും. വൈകീട്ട് മൂന്നിന് ജോയ്സ് പാലസ് ഹോട്ടലിൽ തൃശൂർ പാർലമെന്റ് മണ്ഡലം ബി.ജെ.പി നേതൃസമ്മേളനത്തിൽ പങ്കെടുക്കും.
ലോക്സഭ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് മാർഗനിർദേശം നൽകും. അഞ്ചിന് തേക്കിൻകാട് മൈതാനിയിൽ പൊതുസമ്മേളനത്തിൽ സംസാരിക്കും. തുടർന്ന് വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം റോഡ് മാർഗം കൊച്ചിയിലേക്ക് പോകും.