×

കണ്ണൂരിൽ നിര്‍ത്തിയിട്ട ബസിന് പിന്നില്‍ മറ്റൊരു ബസ്സിടിച്ചു; രണ്ട് സ്ത്രീകള്‍ ബസിനടിയില്‍പ്പെട്ടു; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

google news
BUS

കണ്ണൂര്‍: നിര്‍ത്തിയിട്ട ബസിന് പിന്നില്‍ മറ്റൊരു ബസ്സിടിച്ച് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്. രണ്ട് സ്ത്രീകള്‍ ബസിനടിയില്‍പ്പെട്ടു. ടി.സി.ബി റോഡില്‍ ചാണോക്കുണ്ട് ടൗണിന് സമീപം കരുണാപുരം സെന്റ് ജൂഡ്സ് പള്ളിക്ക് മുന്നില്‍ വ്യാഴാഴ്ച രാവിലെ 9.45-ഓടെയായിരുന്നു അപകടം.

തളിപ്പറമ്പില്‍നിന്ന് പരപ്പയിലേക്ക് പോയ സിനാന്‍ ബസിന്റെ പിന്നില്‍ ഇരിട്ടിയില്‍ നിന്ന് ചെറുപുഴയിലേക്ക് പോയ തെക്കേടത്ത് എയ്ഞ്ചല്‍ ബസിടിക്കുകയായിരുന്നു. സിനാന്‍ ബസ്സ് പള്ളിക്ക് മുന്നില്‍ നിര്‍ത്തിയിട്ട് യാത്രക്കാരെ കയറ്റുന്നതിനിടെയാണ് തെക്കേടത്ത് എയ്ഞ്ചല്‍ ബസ്സ് പിന്നില്‍ ഇടിച്ചത്. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ എതിരെവന്ന ടിപ്പര്‍ ലോറിയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടയിലാണ് അപകടം.

READ ALSO....മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത് സ്വ​കാ​ര്യ ഭൂ​മി​യി​ലാ​ണെ​ങ്കി​ലും നീ​ക്കം ചെ​യ്യാ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തി​ന് ചു​മ​ത​ല​; ഹൈക്കോടതി

ഇടിയുടെ ആഘാത്തില്‍ മുന്നോട്ടുനീങ്ങിയ സിനാന്‍ ബസ് റോഡ് മുറിച്ചുകടന്ന രണ്ട് സ്ത്രീകളുടെ ദേഹത്തുകൂടി കയറിയിറങ്ങി. കരുവന്‍ചാല്‍ സ്വദേശിനി മോളി ജോസിനും മറ്റൊരു സ്ത്രീക്കുമാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപിച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു