അരിക്കൊമ്പൻ കമ്പം ടൗണിൽ; എടുത്തെറിഞ്ഞ 3 പേര്‍ക്ക് പരുക്ക്, ജനം ഭീതിയിൽ

google news
arikomban

തൊടുപുഴ: അരിക്കൊമ്പൻ ഇന്ന് രാവിലെ കമ്പം ടൗണിലേക്കിറങ്ങി. നടരാജ കല്യാണമണ്ഡപത്തിനു പുറകിൽ വരെ അരിക്കൊമ്പൻ എത്തിയെന്നാണ് വിവരം. ആന കമ്പം ടൗണിലൂടെ ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നാട്ടുകാർ ബഹളം വയ്ക്കുമ്പോൾ അരിക്കൊമ്പൻ റോഡിലൂടെ ഓടുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. 

ആനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ ആന എടുത്തെറിഞ്ഞതിൽ മൂന്നു പേർക്ക് പരുക്കേറ്റു. ഇതിൽ ഒരാള‍ുടെ നില ഗുരുതരമാണ്. അരിക്കൊമ്പൻ കമ്പംമേട്ട് ഭാഗത്തേക്കാണു നീങ്ങുന്നത്. റോഡിന് സമാന്തരമായി തെങ്ങിന്‍തോപ്പുകളിലൂടെയാണ് ആനയുടെ നീക്കം. ആനയെ തിരികെ കാട്ടിലേക്ക് അയയ്ക്കാനുള്ള നടപടികൾ ഫലം കാണുന്നില്ലെന്നാണ് സൂചന.

നിലവിൽ ആന ചന്നക്കനാൽ ദിശയിലുണ്ട്. കമ്പത്തു നിന്നു ബോഡിമേട് വഴി പോയാൽ ആന ചിന്നക്കനാലിലേക്ക് കടക്കും. ഇന്നലെ കുമളിയിൽ നിന്നു 12 കിലോമീറ്റർ അകലെ വരെ ആന എത്തിയിരുന്നു. കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ വനം വകുപ്പ് ഉദ്യോ​ഗസ്ഥർ ആനയുടെ സഞ്ചാര പഥം നിരീക്ഷിക്കുന്നുണ്ട്. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags