ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കാൻ ക്രമീകരണങ്ങൾ വരുത്തും; മന്ത്രി വി. ശിവൻകുട്ടി

v sivankutty
 

എ​സ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഗ്രേ​സ് മാ​ർ​ക്ക് ഈ ​വ​ർ​ഷം മു​ത​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി.ചെ​ങ്ങ​ന്നൂ​ർ അ​ങ്ങാ​ടി​ക്ക​ൽ തെ​ക്ക് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​വും ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന വി​ദ്യാ​കി​ര​ണം പ​ദ്ധ​തി​യും ഇ​തി​ന് സ​ഹാ​യ​ക​ര​മാ​യെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു.