കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെട്ട കേസിലെ പ്രതി അസ്ഫാക് ആലത്തിന്റെ മാനസിക നില പരിശോധനാ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.മുദ്രവെച്ച കവറിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍, ആലുവ ജയില്‍ അധികൃതര്‍, ജില്ലാ പ്രൊബേഷനറി ഓഫീസര്‍ എന്നിവരാണ് റിപ്പോര്‍ട്ട് നല്‍കിയത്. ശിക്ഷയുടെ കാര്യത്തില്‍ കുടുംബത്തിന് പറയാനുള്ളത് പെണ്‍കുട്ടിയുടെ കുടുംബവും കോടതിയെ അറിയിച്ചു.
പ്രതിയുടെ മാനസിക പരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രതി കുറ്റക്കാരനെന്ന് വിധിച്ച ശേഷമാണ് പ്രതിഭാഗം മാനസിക നില പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. ഏതെങ്കിലും തരത്തിലുള്ള മാനസികപ്രശ്നങ്ങള്‍ പ്രതിക്കുണ്ടോയെന്നും മാനസിക പരിവര്‍ത്തനത്തിന് സാധ്യതയുണ്ടോയെന്നും കോടതി ചോദിച്ചിരുന്നു. 100 ദിവസം ജയിലില്‍ കിടന്നിട്ടും പ്രതിക്ക് യാതൊരു തരത്തിലുള്ള കുറ്റബോധവും ഇല്ലെന്നും
Read also:അമിതമായ അളവില്‍ ഉറക്ക ഗുളിക കഴിച്ചു; അലന് ഷുഹൈബ് ആശുപത്രിയില്‍
സമാനതകളില്ലാത്ത ക്രൂരതയാണെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും വാദിച്ച പ്രൊസിക്യൂഷന് പ്രതിക്ക് യാതൊരു മാനസിക പ്രശ്നവും ഇല്ലെന്നും പറഞ്ഞിരുന്നു. തുടര്‍ന്നാണ് ആവശ്യമായ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു