സിദ്ദിഖിന്റെ കൊലപാതകം; പ്രതികളിൽ നിന്ന് മൊബൈൽ, പാസ്പോർട്ട് പിടിച്ചെടുത്തു

google news
siddiq

ചെന്നൈ : ഹോട്ടൽ ഉടമയായ സിദ്ദിഖിനെ കൊന്ന് ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച കേസിലെ പ്രതികളിൽ നിന്ന് മൊബൈൽ ഫോൺ, ട്രോളി ബാഗ്, 16,000 രൂപ അടങ്ങിയ പേഴ്സ് എന്നിവ പിടിച്ചെടുത്തു. ചെന്നൈയിൽ നിന്ന് റെയിൽവെ പൊലീസാണ് ഷിബിലിയെയും ഫർഹാനയയെും കസ്റ്റഡിയിലെടുത്തത്. ഫർഫാനയുടെ പാസ്പോർട്ടും പിടിച്ചെടുത്തവയിൽ ഉണ്ട്. ഇവിടെ നിന്ന് ജാർഖണ്ഡിലേക്ക് കടക്കാനായിരുന്നു പ്രതികളുടെ ശ്രമം. ചെന്നൈ എഗ്മോറിൽ നിന്നും ടിൻസുകിയ എക്സ്പ്രസിൽ പ്രതികൾ കയറും എന്നായിരുന്നു ആർപിഎഫിന് ലഭിച്ച വിവരം. തുടർന്ന് സ്റ്റേഷനിലും പരിസരത്തും വ്യാപക പരിശോധന നടത്തി.

ചെന്നൈ എഗ്മോർ ആർപിഎഫിന് രഹസ്യവിവരം കിട്ടിയത് ഇന്നലെ വൈകുന്നേരം 5 മണിക്കാണ്. ഏഴ് മണിക്ക് പ്രതികൾ പിടിയിലായി. പിടികൂടിയ പ്രതികളെ റെയിൽവെ പൊലീസ് കേരള പൊലീസിന് കൈമാറി. പിടിച്ചെടുത്ത വസ്തുക്കളും പൊലീസിന് കൈമാറി. തിരൂർ ഇൻസ്പെക്ടർ പ്രമോദിന്റെ നേതൃത്വത്തിലുള്ള കേരള പൊലീസ് സംഘത്തിനാണ് പ്രതികളെ കൈമാറിയത്. പ്രതികൾ അട്ടപ്പാടി  ചുരത്തിലേക്ക്‌ കയറിയത് മെയ് 19 ന് വൈകീട്ട് 6.45 നാണ്. രാത്രി 8 മണിയോടെ തിരിച്ചിറങ്ങി. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags