ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ​യു​ള്ള ആ​ക്ര​മണം; സംസ്ഥാനത്ത് ഇന്ന് ഡോക്ടർമാർ സമരത്തിൽ

doctors
 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന​ത്ത് പ്ര​ഖ്യാ​പി​ച്ച മെ​ഡി​ക്ക​ൽ സ​മ​രം ഇ​ന്ന്.രാ​വി​ലെ ആ​റു മു​ത​ൽ വൈ​കിട്ട് ആ​റു വ​രെ​യാ​ണ് സ​മ​രം. അ​ത്യാ​ഹി​ത വി​ഭാ​ഗ​വും എ​മ​ർ​ജ​ൻ​സി ഓ​പ്പ​റേ​ഷ​നും ഒ​ഴി​കെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്ന് ഡോ​ക്ട​ർ​മാ​ർ വി​ട്ട് നി​ൽ​ക്കും.

സ​മ​ര​ത്തി​ന് സ​ർ​ക്കാ​ർ, പ്രൈ​വ​റ്റ് മേ​ഖ​ല​ക​ളി​ലെ സം​ഘ​ട​ന​ക​ളും സ്വ​കാ​ര്യ, കോ​ർ​പ​റേ​റ്റ് ആ​ശു​പ​ത്രി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മെ​ഡി​ക്ക​ൽ മാ​നേ​ജ്മെ​ന്‍റു​ക​ളും 40 സ്പെ​ഷാ​ലി​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​നു​ക​ളും പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ആ​ശു​പ​ത്രി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം സ്തം​ഭി​ക്കും.