ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാനത്ത് പ്രഖ്യാപിച്ച മെഡിക്കൽ സമരം ഇന്ന്.രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് സമരം. അത്യാഹിത വിഭാഗവും എമർജൻസി ഓപ്പറേഷനും ഒഴികെയുള്ള പ്രവർത്തനങ്ങളിൽ നിന്ന് ഡോക്ടർമാർ വിട്ട് നിൽക്കും.
സമരത്തിന് സർക്കാർ, പ്രൈവറ്റ് മേഖലകളിലെ സംഘടനകളും സ്വകാര്യ, കോർപറേറ്റ് ആശുപത്രികൾ ഉൾപ്പെടെയുള്ള മെഡിക്കൽ മാനേജ്മെന്റുകളും 40 സ്പെഷാലിറ്റി ഓർഗനൈസേഷനുകളും പിന്തുണ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളുടെയും പ്രവർത്തനം സ്തംഭിക്കും.