അ​ട്ട​പ്പാ​ടി മ​ധു വ​ധ​ക്കേ​സ്; വി​ധി മാ​ർ​ച്ച് 30ന്

attapadi madhu case
 

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി യു​വാ​വ് മ​ധു ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ മാ​ർ​ച്ച് 30ന് ​കോ​ട​തി വി​ധി പ​റ​യും. മ​ണ്ണാ​ർ​ക്കാ​ട് പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ കോ​ട​തി​യാ​ണ് കേ​സി​ൽ വി​ധി പ​റ​യു​ന്ന​ത്.

മാ​ർ​ച്ച് 10ന് ​കേ​സി​ന്‍റെ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​യി​രു​ന്നു. കേ​സി​ൽ 16 പ്ര​തി​ക​ളാ​ണ് ഉ​ള്ള​ത്. സാ​ക്ഷി​ക​ളു​ടെ തു​ട​ർ​ച്ച​യാ​യ കൂ​റു​മാ​റ്റം കേ​സി​ന്‍റെ വി​ചാ​ര​ണ​യി​ൽ പ്രോ​സി​ക്യൂ​ഷ​ന് വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രു​ന്നു.

വി​ചാ​ര​ണ തു​ട​ങ്ങു​മ്പോ​ൾ 122 സാ​ക്ഷി​ക​ളാ​ണ് കേ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. പി​ന്നീ​ട് പ്രോ​സി​ക്യൂ​ഷ​ൻ അ​ഞ്ച് സാ​ക്ഷി​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി. ഇ​തോ​ടെ സാ​ക്ഷി​ക​ളു​ടെ എ​ണ്ണം 127 ആ​യി.

ഇ​തി​ൽ 101 പേ​രെ മാ​ത്ര​മാ​ണ് വി​സ്ത​രി​ച്ച​ത്. 77 സാ​ക്ഷി​ക​ൾ പ്രോ​സി​ക്യൂ​ഷ​ന് അ​നു​കൂ​ല​മാ​യി മൊ​ഴി ന​ൽ​കി​യ​പ്പോ​ൾ 24 പേ​ർ കൂ​റു​മാ​റു​ക​യാ​യി​രു​ന്നു.