×

ഭണ്ഡാര വരവ് 6.13 കോടി; രണ്ടര കിലോ സ്വർണവും 13 കിലോ വെള്ളിയും: ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരം എണ്ണൽ പൂർത്തിയായി

google news
guruvayoor

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ജനുവരി മാസത്തെ ഭണ്ഡാരം  എണ്ണൽ പൂർത്തിയായി. 6,13,08,091 രൂപയാണ് ക്ഷേത്രത്തിൽ നിന്ന് ലഭിച്ച ഭണ്ഡാര വരവ്. 2കിലോ 415ഗ്രാം 600 മില്ലിഗ്രാം സ്വർണ്ണവും 13 കിലോ 340ഗ്രാം വെള്ളിയും ലഭിച്ചു. ക്ഷേത്രംകിഴക്കേ നടയിലെ എസ്ബിഐയുടെ ഇ ഭണ്ഡാരം  വഴി 2,07,007രൂപ ലഭിച്ചു. സ്ഥിരം ഭണ്ഡാര വരവിന് പുറമെയാണിത്. 

chungath kundara

കേന്ദ്ര സർക്കാർ പിൻവലിച്ച 2000 ൻ്റെ 45 കറൻസികളും നിരോധിച്ച  ആയിരം രൂപയുടെ 40 കറൻസിയും അഞ്ഞൂറിൻ്റെ 153 കറൻസിയും ലഭിച്ചു. 
യൂണിയൻ  ബാങ്ക് ഓഫ് ഇന്ത്യ ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു