×

കേരളമയച്ച കത്തിന് മറുപടി:എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ ഭാരതം എന്ന് നിർബന്ധമാക്കില്ല: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

google news
Sh

കേരളത്തിന്റെ സമ്മർദം ഫലം കണ്ടു. എൻസിആർടി പാഠപുസ്തകങ്ങളിൽ ഭാരതം എന്ന് നിർബന്ധമാക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. ഭരണഘടന രണ്ടുപേരുകളും വേർതിരിക്കുന്നില്ലയെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കേന്ദ്രസർക്കാരിന് അയച്ച കത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

chungath kundara

ഭാരതം എന്ന പേര് ഉപയോഗിക്കണമെന്ന് എൻസിഇആർടി ഉപസമിതി ശുപാർശ ചെയ്തിരുന്നു. ഇന്ത്യ എന്ന പേര് ഒഴിവാക്കരുത് എന്നാവശ്യപ്പെട്ടായിരുന്നു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ കത്ത്. 
 
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു