×

സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും; സംസ്ഥാന എക്‌സിക്യുട്ടീവില്‍ തീരുമാനം

google news
Sb

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. സംസ്ഥാന കൗണ്‍സിലില്‍ ബിനോയ് വിശ്വത്തിന്റെ പേര് നിര്‍ദേശിക്കാൻ സംസ്ഥാന എക്സിക്യൂട്ടീവില്‍ തീരുമാനം.എക്സിക്യൂട്ടിവില്‍ മറ്റ് പേരുകളൊന്നും നിര്‍ദ്ദേശിക്കപ്പെട്ടില്ല. നാളത്തെ സംസ്ഥാന കൗണ്‍സില്‍ പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കും.

      

കാനം രാജേന്ദ്രന്റെ വിയോഗത്തെത്തുടര്‍ന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തത്. ഏകകണ്ഠമായാണ് ബിനോയിയെ സെക്രട്ടറിയായി സംസ്ഥാന എക്സിക്യൂട്ടീവ് തെരഞ്ഞെടുത്തതെന്ന് ജനറല്‍ സെക്രട്ടറി ഡി. രാജ അന്ന് അറിയിച്ചിരുന്നു.

   
   
അതിനിടെ എപി ജയന്റെ സ്ഥാനമാറ്റത്തെ തുടര്‍ന്ന് പത്തനംതിട്ടാ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ച മുല്ലക്കര രത്നാകരൻ സ്ഥാനമൊഴിഞ്ഞു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം സികെ ശശിധരനാണ് പകരം ചുമതല. ജില്ലാ സെക്രട്ടറിയായിരുന്ന എപി ജയനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് മുല്ലക്കരയ്ക്ക് ചുമതല നല്‍കിയത്.
 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു