പമ്പാനദിയിൽ ഒഴുക്കിൽപെട്ട് കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി

drown
 


പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരിയിൽ ഒഴുക്കിൽപെട്ട് കാണാതായ മൂന്നുപേരിൽ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. ചെട്ടികുളങ്ങര കണ്ണമംഗലം സ്വദേശി മെറിൻ വില്ലയിൽ മെറിൻ ( 18 ) സഹോദരൻ മെഫിൻ ( 15 ) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കാണാതായ തോണ്ടപ്പുറത്ത് സ്വദേശി എബിനായി തിരച്ചിൽ തുടരുകയാണ്.

എ​ട്ട് പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്. ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത​തി​നു ശേ​ഷം വൈ​കു​ന്നേ​ര​ത്തോ​ടെ ഇ​വ​ർ ക​ട​വി​ൽ കു​ളി​ക്കാ​നി​റ​ങ്ങി. ഇ​തി​ൽ ഒ​രാ​ൾ ക​യ​ത്തി​ൽ​പ്പെ​ട്ട​തോ​ടെ മ​റ്റ് ര​ണ്ട് പേ​ർ ര​ക്ഷി​ക്കാ​ൻ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു.

ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ മു​ങ്ങ​ൽ വി​ദ​ഗ്ധ​രെ​ത്തി​യാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത​ത്. ന​ദി​യി​ൽ‌ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ വ​ലി​യ ക‍​യ​ങ്ങ​ളു​ണ്ട്. അ​ടി​യൊ​ഴു​ക്കും ശ​ക്ത​മാ​ണ്. ഇ​ത​റി​യാ​തെ കു​ളി​ക്കാ​ൻ ഇ​റ​ങ്ങു​ന്ന​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്.