ബ്രഹ്‌മപുരത്ത് തീ നിയന്ത്രണ വിധേയം, ആശങ്ക വേണ്ടെന്ന് മന്ത്രി പി രാജീവ്

p rajeev

കൊച്ചി: ബ്രഹ്‌മപുരത്ത് തീ നിയന്ത്രണ വിധേയമെന്ന് മന്ത്രി പി രാജീവ്. ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ഇന്ന് വൈകീട്ടോടെ പൂര്‍ണമായും തീ അണയ്ക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. 

ബ്രഹ്‌മപുരത്തെ തീപിടിത്തം ചര്‍ച്ച ചെയ്യാന്‍ എറണാകുളം കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സമീപത്തെ പുഴയില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിനായി ശക്തിയേറിയ മോട്ടര്‍ എത്തിച്ചെന്നും നഗരത്തിലെ മാലിന്യനീക്കം പുനരാരംഭിക്കാന്‍ കളക്ടറുടെ നേതൃത്വത്തില്‍ താത്കാലിക സംവിധാനം ഏര്‍പ്പെടുത്തുമെന്നും പി രാജീവ് അറിയിച്ചു. അതേസമയം, പുക ഉയരുന്ന സാഹചര്യത്തില്‍ ശ്വാസംമുട്ടല്‍ ഉള്‍പ്പടെയുള്ള രോഗങ്ങളുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.