വാ​ള​യാ​ർ ചെ​ക്ക് പോ​സ്റ്റ് കൈ​ക്കൂ​ലി: ആ​റ് ആ​ർ​ടി​ഒ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

Bribery case-walayar check post officers suspended
 

തി​രു​വ​ന​ന്ത​പു​രം: വാ​ള​യാ​ർ മോ​ട്ടോ​ർ​വാ​ഹ​ന ചെ​ക്ക് പോ​സ്റ്റി​ൽ കൈ​ക്കൂ​ലി പി​ടി​ച്ച സം​ഭ​വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി. ആ​റ് ആ​ർ​ടി​ഒ ഉ​ദ്യോ​​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു.

മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബിനോയ്, അസി.ഇൻസ്‌പെക്ടർ ജോർജ്, പ്രവീൺ, അനീഷ്, കൃഷ്ണകുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ഓഫിസ് അസിസ്റ്റൻറ് സുനിൽ മണിനാഥിനും സസ്‌പെൻഷൻ കിട്ടി. ട്രാൻസ്‌പോർട്ട് കമ്മീഷണറുടേതാണ് ഉത്തരവ്. 

വി​ജി​ല​ൻ​സി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ 67,000 രൂ​പ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. കൈ​ക്കൂ​ലി​യാ​യി പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​ർ സ്വീ​ക​രി​ക്കാ​റു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.