×

പ്രധാനമന്ത്രിയുടെ സന്ദർശനം പരിഗണിച്ചു മാറ്റിവെച്ച മന്ത്രിസഭായോഗം ഇന്ന് ചേരും

google news
,

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും. നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് മന്ത്രിസഭായോഗം ഇന്ന് അംഗീകാരം നല്‍കിയേക്കും. ഇന്നലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പരിഗണിച്ചാണ് മന്ത്രിസഭായോഗം ഇന്നത്തേക്ക് മാറ്റിയത്. 

നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിലുള്ള വിമര്‍ശനം നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തി ഗവര്‍ണറെക്കൊണ്ടു തന്നെ വായിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്ന വിമര്‍ശനവും ഉള്‍പ്പെടുത്തും.

സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമെന്ന് കണക്ക് നിരത്തി നയപ്രഖ്യാപനത്തില്‍ വിശദീകരിക്കും. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്ന് ഗവര്‍ണര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഈ മാസം 25 നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം തുടങ്ങുന്നത്. 

ഈ വാർത്ത കൂടി വായിക്കു:കുസാറ്റ് ദുരന്തം: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ഹര്‍ജി ഇന്ന് ഹൈക്കോടതി ഇന്ന് പരിഗണിക്കും