×

കോഴിക്കോട് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു, ഓട്ടോറിക്ഷാ ഡ്രൈവർക്ക് ദാരുണാന്ത്യം

google news
palakkad bus accident

കോഴിക്കോട്: കൊയിലാണ്ടിയിൽ വാഹനാപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. കൊരങ്ങാട് തെരുവിൽ എളവീട്ടിൽ ബൈജു (46) വാണ് മരിച്ചത്.

ഇന്നലെ രാത്രിയാണ് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. രാത്രി പത്ത് മണിയോടെ കൊയിലാണ്ടി 14ാം മൈലിന് സമീപമാണ് അപകടമുണ്ടായത്.

ഇവിടുത്തെ പെട്രോൾ പമ്പിൽ നിന്ന് റോഡിലേക്കിറങ്ങുകയായിരുന്നു ഓട്ടോറിക്ഷ. ഈ സമയം കാർ വന്ന് ഓട്ടോയിൽ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഓട്ടോയിൽ മറ്റ് യാത്രക്കാർ ഉണ്ടായിരുന്നില്ല.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു