കൊച്ചി: കളമശ്ശേരി ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തി എന്ന പരാതിയിൽ റിപ്പോർട്ടർ ചാനലിനും മാധ്യമപ്രവർത്തക സുജയ പാർവതിക്കും എതിരെ കേസ്. തൃക്കാക്കര പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.
മതസൗഹാർദ അന്തരീക്ഷം തകർക്കുന്നതിന് വേണ്ടി റിപ്പോർട്ടർ ചാനലും സുജയയും വിദ്വേഷ പ്രചാരണം നടത്തി എന്നാണ് പരാതി. 153,153A, പ്രകാരമാണ് കേസ്. കളമശ്ശേരി സ്വദേശി യാസീൻ അറഫത്തിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇമെയിൽ വഴിയാണ് ഇയാൾ പരാതി നൽകിയിരിക്കുന്നത്.
കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ ചാനലിലൂടെ സംഭവത്തെ ഫലസ്തീൻ വിഷയവുമായി ബന്ധപ്പെടുത്തി മുസ്‌ലിം സമുദായത്തെയാകെ അടച്ചാക്ഷേപിക്കുന്ന പ്രചരണമുണ്ടായി എന്ന് പരാതിയിൽ ആരോപിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















