×

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ റിപ്പബ്ലിക്ക് ദിന വിരുന്ന് ബഹിഷ്‌ക്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

google news
ARIF

തിരുവനന്തപുരം∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ റിപ്പബ്ലിക്ക് ദിന വിരുന്ന് ബഹിഷ്‌ക്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. രാജ്‌ഭവനിൽ ഗവർണറുടെ അറ്റ്‍ ഹോം വിരുന്നിൽ പങ്കെടുത്തില്ല. നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് ബഹിഷ്‌കരണം.

chungath kundara

കഴിഞ്ഞ ദിവസം ഗവർണറുടെ വിരുന്നിനായി രാജ്ഭവന് 20 ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു. സർക്കാരിന്റെ ബജറ്റ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയായിരുന്നു തുക അനുവദിച്ചത്.  വെള്ളിയാഴ്ച വൈകിട്ട് നിശ്ചയിച്ചിരുന്ന വിരുന്നിലേക്ക് മന്ത്രിമാർക്ക് പുറമെ വിശ്ഷ്ടാതിഥികൾക്കും ക്ഷണമുണ്ടായിരുന്നു. 

READ ALSO....ഗസ്സയിൽ വംശഹത്യ തടയാനുള്ള നടപടികൾ ഇസ്രായേൽ സ്വീകരിക്കണം; അന്താരാഷ്ട്ര നീതിന്യായ കോടതി

മുൻപ് പുതിയ മന്ത്രിമാരായ കെ.ബി.ഗണേഷ്‌ കുമാറിന്റെയും രാമചന്ദ്രൻ കടന്നപ്പള്ളിയുടെയും സത്യപ്രതിജ്ഞയോടനുബന്ധിച്ച് നടത്തിയ ചായ സത്‌ക്കാരവും മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിച്ചിരുന്നു. 

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ