മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 78-ാം പിറന്നാൾ

google news
pinarayi

മുഖ്യമന്ത്രി പിണറായി വിജയന് എഴുപത്തിയെട്ടാം പിറന്നാൾ. ഇത്തവണയും പ്രത്യേക ആഘോഷങ്ങളൊന്നും ഉണ്ടാകില്ല. വീട്ടിൽ മധുരവിതരണം മാത്രമാണ് ഉള്ളത്. ബുധനാഴ്ചരാവിലെ മന്ത്രിസഭായോഗത്തിലും വിവിധ പദ്ധതികളുടെ അവലോകനയോഗത്തിലും പൊതു പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും.

ഔദ്യോഗിക രേഖകൾ പ്രകാരം 1945 മാർച്ച് 21നാണ് പിണറായി വിജയന്‍റെ പിറന്നാൾ. എന്നാൽ യഥാർത്ഥ ജന്മദിനം 1945 മെയ് 24 എന്ന് പിണറായി വിജയൻ തന്നെയായിരുന്നു വ്യക്തമാക്കിയത്. പിണറായി മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയിട്ട് നാളെ 7 വർഷം പൂർത്തിയാകുകയാണ്.

Tags