×

മുഖ്യമന്ത്രിയുടെ ഓണസദ്യ; അധിക ഫണ്ടായി അനുവദിച്ചത് 7.86 ലക്ഷം രൂപ

google news
pinarayi

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഓണസദ്യക്ക് 7.86 ലക്ഷം രൂപ കൂടി അധിക ഫണ്ടായി അനുവദിച്ചു. ഈ മാസം 13 നാണ് ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി തുക അനുവദിച്ചത്. 

ഓഗസ്റ്റ് 26 ന് നിയമസഭ മന്ദിരത്തിൽ വെച്ചായിരുന്നു പൗര പ്രമുഖർക്ക് മുഖ്യമന്ത്രി ഓണസദ്യ ഒരുക്കിയത്. ഓണസദ്യയ്ക്ക് 19,00, 130 രൂപ ചെലവായെന്നും നവംബർ 8 ന് ഹോട്ടലിന് പണം നൽകിയെന്നും പൊതുഭരണ വകുപ്പിന്റെ വിവരാവകാശ മറുപടി അടുത്തിടെ പുറത്ത് വന്നിരുന്നു. 7.86 ലക്ഷം കൂടി അനുവദിച്ചതോടെ ചെലവ് 26, 86, 130 രൂപ ആയി ഉയർന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു