കോട്ടയം മെഡിക്കൽ കോളേജിലെ ശിശു മോഷണം; കാ​മു​ക​നെ ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്യാ​നെ​ന്ന് നീ​തു

676
കോട്ടയം: മെഡിക്കൽ കോളേജിൽ നിന്ന് കുഞ്ഞിനെ തട്ടികൊണ്ട് പോയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്.കുഞ്ഞിനെ തട്ടികൊണ്ട് പോയത് വ്യക്തിപരമായ ആവശ്യങ്ങൾക്കാണെന്ന് പ്രതി നീതു വെളിപ്പെടുത്തി.കാമുകനെ ബ്ലാക്ക്‌മെയിൽ ചെയ്യാനാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന് നീതു പറഞ്ഞു.കേ​സി​ൽ ക​സ്റ്റ​ഡി​യി​ലാ​യ ഇ​ബ്രാ​ഹിം ബാ​ദു​ഷ നീ​തു​വി​ന്‍റെ കാ​മു​ക​ൻ ആ​ണ്. ത​ന്‍റെ സ്വ​ര്‍​ണ​വും പ​ണ​വും കൈ​ക്ക​ലാ​ക്കി​യ ശേ​ഷം ഇ​ബ്രാ​ഹിം വേ​റെ വി​വാ​ഹം ക​ഴി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​ണ് വൈ​രാ​ഗ്യ​ത്തി​ന് കാ​ര​ണ​മെ​ന്ന് നീ​തു പ​റ​ഞ്ഞു.

നീ​തു​വി​ൽ നി​ന്ന് 30 ല​ക്ഷം രൂ​പ​യും സ്വ​ർ​ണ​വും ഇ​ബ്രാ​ഹിം വാ​ങ്ങി​യി​രു​ന്നു. ഇ​ത് തി​രി​കെ വാ​ങ്ങാ​ൻ ആ​യി​രു​ന്നു പ​ദ്ധ​തി. ത​ട്ടി​യെ​ടു​ത്ത കു​ഞ്ഞ് ഇ​ബ്രാ​ഹി​ന്‍റെ കു​ഞ്ഞാ​ണെ​ന്ന് വ​രു​ത്താ​ൻ ആ​യി​രു​ന്നു ശ്ര​മം. കു​ട്ടി​യെ കാ​ട്ടി വി​വാ​ഹം മു​ട​ക്കി പ​ണ​വും സ്വ​ര്‍​ണ​വും വീ​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്നും നീ​തു പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ബ്ലാക്ക്‌മെയിൽ ചെയ്യാൻ കുഞ്ഞിനെ വേണ്ടി വന്നതോടെ പലരോടും താൻ വിലപേശിയെന്നു നീതു വെളിപ്പെടുത്തി.എന്നാൽ കുട്ടിയെ ലഭിച്ചില്ല. ഇതേ തുടർന്നാണ് കുട്ടിയെ മോഷ്ടിക്കാൻ തീരുമാനം എടുത്തത് .ജനുവരി നാലിനാണ് മെഡിക്കൽ കോളേജ് ആശുപത്രിയ്‌ക്കു സമീപത്തെ ഫ്‌ളോറൽ പാർക്ക് ഹോട്ടലിൽ നീതു എത്തിയത്. മൂത്ത കുട്ടിയ്‌ക്കൊപ്പം ഈ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയും ചെയ്തു.

തുടർന്ന് ഗൈനക്കോളജി വാർഡിലേയ്‌ക്കു തനിയെ പോയി കുട്ടിയെ മോഷ്ടിക്കാൻ പദ്ധതിയിട്ടു. ഇതിനായി മെഡിക്കൽ കോളേജ് ആശുപത്രിയ്‌ക്കു സമീപത്തെ മെഡിക്കൽ സ്റ്റോറിൽ നിന്നും നഴ്സിന്റെ ഗൗൺ വാങ്ങി. ഈ ഗൗൺ ധരിച്ച് നഴ്സിങ് അസിസ്റ്റന്റ് എന്ന പേരിലാണ് ഇവർ ഗൈനക്കോളജി വാർഡിൽ കയറിയത്. വാർഡിൽ നിന്നും കുട്ടിയെയും തട്ടിയെടുത്ത് രക്ഷപ്പെടാനായിരുന്നു പദ്ധതി. നഴ്സിങ് അസിസ്റ്റന്റ് എന്ന പേരിൽ ഗൈനക്കോളജി വാർഡിൽ കയറിയ ഇവർ കുഞ്ഞിന്റെ മാതാപിതാക്കളെ സമീപിച്ചു.

കുട്ടിയുടെ മഞ്ഞനിറം മാറിയില്ലെന്നും കുട്ടിയ്‌ക്കു പാൽ നൽകിയ ശേഷം കുട്ടിയെ തരണമെന്നും ആവശ്യപ്പെട്ടു. ഇത് അനുസരിച്ചു കുട്ടിയെ നഴ്സിനു കൈമാറുകയായിരുന്നു. അരമണിക്കൂറിനു ശേഷവും കുട്ടിയെ കാണാതെ വന്നതോടെയാണ് ഇവർ പോലീസിൽ പരാതി നൽകിയത്.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.പ്രാഥമിക അന്വേഷണത്തില്‍ നീതു  മുമ്പ് ഏതെങ്കിലും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.