×

ക്രിസ്മസ് ന്യൂ ഇയർ ബമ്പർ നറുക്കെടുപ്പ്, 20 കോടിയുടെ ഭാ​ഗ്യനമ്പർ അറിയാം

google news
lottery

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ബമ്പറിന്റെ ഒന്നാം സമ്മാനമായ 20 കോടി xc 224091 എന്ന നമ്പറിന്. പാലക്കാട്ടെ ഏജന്‍റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഷാജഗാന്‍ എന്ന ഏജന്‍റ് വിറ്റ ടിക്കറ്റിനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്.

നികുതി കഴിഞ്ഞുള്ള തുക സമ്മാന ജേതാവിന് ലഭിക്കും. രണ്ടാം സമ്മാനമായി 20 പേര്‍ക്കാണ് ഒരു കോടി രൂപ വീതം ലഭിക്കുക.

chungath kundara

2nd Prize Rs.1,00,00,000

XE 409265

XH 316100

XK 424481

KH 388696

KL 379420

XA 324784

XG 307789

XD 444440

XB 311505

XA 465294

XD 314511

XC 483413

XE 398549

XK 105413

XE319044

XB 279240

XE 103824

XE 243120

XB 378872

XL 421156

ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരത്ത് ഗോര്‍ഖി ഭവനിലായിരുന്നു നറുക്കെടുപ്പ്.

30 പേര്‍ക്ക് 10 ലക്ഷം രൂപ വീതം മൂന്നാം സമ്മാനമായി ലഭിക്കും. 20 പേര്‍ക്ക് 3 ലക്ഷം രൂപ വീതം നല്‍കുന്ന നാലാം സമ്മാനവും (ആകെ 60 ലക്ഷം, ഓരോ സീരീസുകളിലും രണ്ട് സമ്മാനം), 20 പേര്‍ക്ക് 2 ലക്ഷം രൂപ വീതം നല്‍കുന്ന അഞ്ചാം സമ്മാനവും (ആകെ 40 ലക്ഷം, ഓരോ സീരീസുകളിലും രണ്ട് സമ്മാനം) മുതല്‍ അവസാന നാലക്കത്തിന് 400 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നല്‍കും.

read also....പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി , ഇന്ത്യ' മുന്നണിക്ക് വന്‍ തിരിച്ചടി

ആകെ 6,91,300 സമ്മാനങ്ങളാണ്. 3,88,840 സമ്മാനങ്ങളായിരുന്നു 2022-23ലെ ക്രിസ്തുമസ്-ന്യൂ ഇയര്‍ ബംപറിന് ഉണ്ടായിരുന്നത്. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ഒന്നാം സമ്മാനമായ 20 കോടി രൂപയ്ക്ക് അര്‍ഹമായ നമ്പര്‍ നറുക്കെടുത്തത്. മുന്‍ വര്‍ഷം 16 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. റെക്കോര്‍ഡ് ടിക്കറ്റ് വില്‍പ്പനയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 45 ലക്ഷത്തിലേറെ ടിക്കറ്റുകളാണ് വിറ്റുപോയത്. 50 ലക്ഷം ടിക്കറ്റുകളാണ് ഈ വര്‍ഷം ലോട്ടറി വകുപ്പ് അച്ചടിച്ചത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു