കോഴിക്കോട് :പൗരത്വ നിയമത്തിന്റെ പേരിൽ മുസ്‌ലിം സമൂഹത്തിനിടയിൽ ഭീതി പരത്തി തെരുവിലിറക്കി കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും യുഡിഎഫും എൽഡിഎഫും ചേരിതിരിവിനു ശ്രമിക്കുകയാണെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്.
ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ്,മുസ്‌ലിം സമുദായത്തിന്റെ പൗരത്വം ഇല്ലാതാക്കാനാണ് ശ്രമം എന്നാണ് അവർ പ്രചരിപ്പിക്കുന്നത്.ഇതിനു നേതൃത്വം നൽകുന്നത് യുഡിഎഫിന്റെയും എൽഡിഎഫിന്റെയും സ്ഥാനാർഥികൾ.നിയമം മുസ്‌ലിം വിരുദ്ധമാണെന്ന് പ്രചരിപ്പിക്കുന്നു. ഈ രാജ്യത്തെ ഒരു പൗരനെയും ബാധിക്കുന്ന നിയമമല്ല ഇത്.
60 കൊല്ലമായി നടപ്പാക്കാതെ പോയ കാര്യമാണ് ബിജെപി സർക്കാർ നടപ്പാക്കുന്നത്. നെഹ്റു– ലിയാഖത് ഉടമ്പടി അനുസരിച്ച് മതത്തിന്റെ പേരിൽ പീഡനം നേരിടുന്നവർക്ക് പൗരത്വം നൽകാൻ തീരുമാനിച്ചിരുന്നു. അത് നിയമമായില്ല. നിയമമാകണമെന്ന് ആവശ്യപ്പെട്ടത് കോൺഗ്രസും സിപിഎമ്മുമാണ്.
ബംഗ്ലദേശിൽ നിന്ന് വന്നവർക്ക് പൗരത്വം നൽകണമെന്ന് ആവശ്യപ്പെട്ട് മൻമോഹൻ സിങ്ങിന് പ്രകാശ് കാരാട്ട് കത്ത് നൽകിയിരുന്നു. ഐക്യരാഷ്്ട്ര സംഘടന പറയുന്ന മതവിഭാഗങ്ങളെയാണ് പൗരത്വത്തിനു പരിഗണിച്ചത്. കോവിഡ് വന്നതോടെയാണ് ചട്ടങ്ങൾ രൂപീകരിക്കാൻ വൈകിയത്.
നിയമത്തിനെതിരെ മുസ്‌ലിം ലീഗ് ഉൾപ്പെടെ ഹർജി നൽകി. ഹർജി നിലനിൽക്കുന്നതായിരുന്നെങ്കിൽ കോടതി സ്റ്റേ ചെയ്യേണ്ടതായിരുന്നു. എന്നാൽ അതിന് കോടതി തയാറായില്ല. തിരഞ്ഞെടുപ്പിനു മുൻപ് നടപ്പിലാക്കുമെന്നത് ബിജെപിയുടെ പ്രഖ്യാപനമായിരുന്നു. നിരവധിപേർ പൗരത്വം കാത്തിരിക്കുന്നുണ്ട്. ഈ രാജ്യത്തെ ഏതെങ്കിലും മുസ്‌ലിംകൾക്ക് നിയമം ബാധകമാകുമോ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയണം.
Read more ….
- FACT CHECK| ടിഡിപിക്ക് വോട്ട് അഭ്യര്‍ഥിച്ച് നടി സാമന്ത ? | loksabha election 2024
- ദേശീയപാതക്കാർ 2 കൊല്ലം കഴിഞ്ഞാൽ പോകും പിന്നെ ദുരിതം പേറേണ്ടത് നമ്മൾ’ | AN Shamseer
- ഹരിയാനയിലെ വിശ്വാസ വോട്ടെടുപ്പിൽ നായബ് സിംഗ് സൈനിക്ക് ഭൂരിപക്ഷം
ഒരു പ്രത്യേക മത വിഭാഗത്തെ പ്രീണിപ്പിക്കാനായി പ്രതിഷേധം സംഘടിപ്പിച്ച് മുദ്രാവാക്യം വിളിക്കുന്നു. പകൽ വെളിച്ചത്തിൽ പ്രതിഷേധം സംഘടിപ്പിക്കുന്നില്ല. വി.ഡി.സതീശനെയും എം.വി.ഗോവിന്ദനെയും ചർച്ചയ്ക്ക് വിളിക്കുന്നു. കേരളത്തിലെ അന്തരീക്ഷം വഷളാക്കിയതിന് എൽഡിഎഫും യുഡിഎഫുമാണ് ഉത്തരവാദികൾ.
പൗരത്വ നിയമത്തിനെതിരെ കേസു കൊടുക്കാൻ സർക്കാരിനു കാശുണ്ട്. ആ പണം ഉപയോഗിച്ച് പാവങ്ങൾക്ക് പെൻഷൻ വിതരണം ചെയ്യട്ടെ. പെൻഷൻ കൊടുത്തിട്ട് മതി പിണറായി വിജയൻ മോദിയുടെ തലയിൽ കയറുന്നത്.
ലോകത്ത് ഒരു രാജ്യവും റോഹിങ്ക്യൻ അഭയാർഥികൾക്ക് പൗരത്വം നൽകുന്നില്ല. പിന്നെ എന്തിനാണ് ഇന്ത്യ മാത്രം നൽകുന്നത്. അസമിലെ പൗരത്വ റജിസ്റ്റർ ഉണ്ടാക്കിയത് രാജീവ് ഗാന്ധിയുടെ കാലത്താണെന്നും എം.ടി.രമേശ് പറഞ്ഞു