സെ​ക്ര​ട്ടേ​റി​യ​റ്റ് വ​ള​ഞ്ഞു​ള്ള യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ​ത്തി​നി​ടെ സം​ഘ​ര്‍​ഷം

google news
strike

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റ് വ​ള​ഞ്ഞു​ള്ള യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ​ത്തി​നി​ടെ സം​ഘ​ര്‍​ഷം. പ്ര​സ് ക്ല​ബ് ഗേ​റ്റി​ന് മു​മ്പി​ലാ​ണ് സ​മ​ര​ക്കാ​രും പോ​ലീ​സും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യ​ത്. പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​വി​ടെ​യെ​ത്തി അ​ക​ത്തേ​ക്ക് ക​യ​റു​ന്ന ജീ​വ​ന​ക്കാ​രെ ത​ട​ഞ്ഞ​തോ​ടെ പോ​ലീ​സ് ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ഷേ​ധ​ക്കാ​രെ ത​ള്ളി​മാ​റ്റി​ക്കൊ​ണ്ട് ജീ​വ​ന​ക്കാ​രെ അ​ക​ത്തേ​ക്ക് ക​യ​റ്റാ​ന്‍ പോ​ലീ​സ് ശ്ര​മി​ച്ച​തോ​ടെ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി.

സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് എ​ത്തി​യ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ബ്ദു​ൽ നാ​സ​റി​നെ​യും സ​മ​ര​ക്കാ​ർ ത​ട​ഞ്ഞു. 
സ​മ​രം പൊ​ളി​ക്കാ​നു​ള്ള ശ്ര​മ​മാണ് പോ​ലീ​സ് നടത്തുന്നതെന്നും  പോ​ലീ​സ് അ​ന്യാ​യ​മാ​യി കൈ​യേ​റ്റം ചെ​യ്യു​ക​യാ​ണെ​ന്നുമാണ് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ആ​രോ​പ​ണം. 

ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ ര​ണ്ടാം വാ​ര്‍​ഷി​ക​ദി​ന​ത്തി​ല്‍ സെക്ര​ട്ടേ​റി​യ​റ്റി​ലെ പ്ര​ധാ​ന ഗേ​റ്റു​ക​ളെ​ല്ലാം വ​ള​ഞ്ഞാ​ണ് യു​ഡി​എ​ഫ് പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ ദു​ര്‍​ഭ​ര​ണ​ത്തി​നും ജ​ന​ദ്രോ​ഹ​ത്തി​നും അ​ഴി​മ​തി​യ്ക്കും നി​കു​തി കൊ​ള്ള​യ്ക്കു​മെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധം നടത്തുന്നത്.

Tags