തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള മര്‍ദനങ്ങളില്‍ പ്രതിഷേധിച്ച് പോലീസ് ആസ്ഥാനത്തേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കെ.പി.സി.സി ആസ്ഥാനത്തുനിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് അണിനിരന്നത്.
മാത്യൂകുഴല്‍നാടന്‍ എം.എല്‍.എയുടെ ഉദ്ഘാടന പ്രസംഗത്തിനുശേഷമായിരുന്നു സംഘര്‍ഷം. ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചതോടെ പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞുപോകാന്‍ പ്രവര്‍ത്തകര്‍ തയ്യാറാവാതിരുന്നതോടെയാണ് പോലീസ് ലാത്തിവീശിയത്. നിരവധിപേര്‍ക്ക് ലാത്തിചാര്‍ജില്‍ പരിക്കേറ്റു. പോലീസിനുനേരെ വലിയതോതിലുള്ള കല്ലേറുണ്ടായി.
പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ അടക്കമുള്ള നേതാക്കളെ പോലീസ് അറസ്റ്റുചെയ്തു നീക്കി
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു