കൊടകര കുഴൽപ്പണ കേസ്: ബി​ജെ​പി പ്ര​തി​ഷേ​ധം ആ​ശ​ങ്ക​യു​ള്ള​വ​രു​ടെ വേ​വ​ലാ​തി​യെ​ന്നു മു​ഖ്യ​മ​ന്ത്രി

കേരളത്തില്‍ കോവിഡ് വാക്സിന്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കും: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം നേരിടുന്നവരുടെ വേവലാതിയാണ് പുറത്ത് വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റേത് വിരോധപരമായ നിലപാടല്ലെന്നും കേസിലെ അന്വേഷണം നല്ല രീതിയിൽ തന്നെയാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി നേ​താ​ക്ക​ള്‍ സ​ര്‍​ക്കാ​രി​നെ​തി​രേ നി​ല​പാ​ടെ​ടു​ത്ത​തു ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ഴാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​ര​ണം.

കൊടകരയിൽ ചെറിയ തുകയാണ് നഷ്ടപ്പെട്ടതെന്നായിരുന്നു ആദ്യം പുറത്ത് വന്നത്. വലിയ തുകയാണെന്ന് കണ്ടപ്പോഴാണ് സ്പെഷ്യൽ ടീം അന്വേഷണം നടത്താൻ തീരുമാനിച്ചത്. അന്വേഷണ ഘട്ടമായതിനാൽ കൂടുതൽ പറയുന്നത് ശരിയല്ല. 
അ​ന്വേ​ഷ​ണം നേ​രി​ടേ​ണ്ടി വ​രു​ന്ന​വ​രു​ടെ വേ​വ​ലാ​തി​യാ​ണു പു​റ​ത്തു വ​രു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ സി​പി​എ​മ്മി​നോ സ​ര്‍​ക്കാ​രി​നോ പ്ര​ത്യേ​ക​മാ​യി ഒ​ന്നും ചെ​യ്യാ​നി​ല്ല. അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ എ​ല്ലാം പു​റ​ത്തു വ​ന്നു​കൊ​ള്ളു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.