കൊച്ചി: സി.എം.പി ദേശീയ ജനറൽ സെക്രട്ടറിയായി സി.പി. ജോണിനെ പാർട്ടി കോൺഗ്രസ് വീണ്ടും തെരഞ്ഞെടുത്തു. നാലാം തവണയാണ് ജോൺ ജനറൽ സെക്രട്ടറിയാകുന്നത്. മൂന്നുദിവസമായി എറണാകുളത്ത് നടന്ന കോൺഗ്രസിൽ സെൻട്രൽ കൗൺസിലിന് പുറമെ കൺട്രോൾ കമീഷൻ അംഗങ്ങളെയുമാണ് തെരഞ്ഞെടുത്തത്
സി.എ. അജീർ, സി.എൻ. വിജയകൃഷ്ണൻ, എം.പി. സാജു, കെ. സുരേഷ് ബാബു, കൃഷ്ണൻ കോട്ടുമല എന്നിവരാണ് സെക്രട്ടറിമാർ. അസിസ്റ്റന്‍റ് സെക്രട്ടറിമാരായി സി.കെ. രാധാകൃഷ്ണൻ, എ. നിസാർ, കാഞ്ചന മാച്ചേരി, കെ.എ. കുര്യൻ, വികാസ് ചക്രപാണി എന്നിവരെയും തെരഞ്ഞെടുത്തു. വി.കെ. രവീന്ദ്രനാണ് കൺട്രോൾ കമീഷൻ ചെയർമാൻ. അംഗങ്ങൾ: പി.ആർ.എൻ. നമ്പീശൻ, അഡ്വ.എ. രാജീവ്, അഡ്വ.ബി.എസ്. സ്വാതികുമാർ.
READ ALSO…പി.എസ്.സിയുടെ 11 പോസ്റ്റുകളിലേക്ക് അപേക്ഷിക്കേണ്ട അവസാന ദിവസം നാളെ; വിശദാംശങ്ങൾ ഇങ്ങനെ…
സമാപനത്തോടനുബന്ധിച്ച് നടന്ന ‘മതേതര ഇന്ത്യ മതരാഷ്ട്രമാകുമോ’ സെമിനാർ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സി.ഐ.ടി.യു മുൻ സംസ്ഥാന സെക്രട്ടറി കെ. ചന്ദ്രൻ പിള്ള, സി.പി.ഐ ദേശീയ കൗൺസിൽ അംഗം പ്രകാശ് ബാബു, സി.പി. ജോൺ, ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം പി.ആർ. ശിവശങ്കരൻ, ഫോർവേഡ് ബ്ലോക്ക് അഖിലേന്ത്യ ജനറൽ സെക്രട്ടറി ജി. ദേവരാജൻ, കേരള കോൺഗ്രസ് നേതാവ് ഫ്രാൻസിസ് ജോർജ് തുടങ്ങിയവർ സംസാരിച്ചു.