×

നിയമംലംഘിച്ച് പഞ്ചായത്തിന്‍റെ പാര്‍ക്കിങ്​ ഷെഡ് നിർമാണം

google news
download - 2024-01-16T132450.613

നേ​മം: കു​ണ്ട​മ​ണ്‍ക​ട​വ് മു​ത​ല്‍ പേ​യാ​ട് വ​രെ​യു​ള്ള റോ​ഡി​ല്‍ ഇ​രു​വ​ശ​ത്തു​മു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ള്‍ പൊ​ളി​ച്ചു​മാ​റ്റി​യ പ​ഞ്ചാ​യ​ത്ത് പ​ക്ഷേ, നി​യ​മം ലം​ഘി​ച്ച് പാ​ര്‍ക്കി​ങ്​ ഷെ​ഡ് നി​ർ​മി​ക്കു​ന്നു. വി​ള​പ്പി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് മു​ന്നി​ലാ​ണ് റോ​ഡി​ല്‍നി​ന്ന് നി​ശ്ചി​ത അ​ക​ലം പാ​ലി​ക്കാ​തെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്. തി​ര​ക്കേ​റി​യ കു​ണ്ട​മ​ണ്‍ക​ട​വ്-​പേ​യാ​ട് റോ​ഡി​ല്‍ അ​പ​ക​ട​ങ്ങ​ള്‍ തു​ട​ര്‍ക്ക​ഥ​യാ​യ​തോ​ടെ 2016ലാ​ണ് വി​ള​പ്പി​ല്‍, വി​ള​വൂ​ര്‍ക്ക​ല്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍ സം​യു​ക്ത​മാ​യി റോ​ഡി​ലേ​ക്ക് ത​ള്ളി​നി​ല്‍ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ പൊ​ളി​ച്ചു​മാ​റ്റി​യ​ത്.

നിയമംലംഘിച്ച് പഞ്ചായത്തിന്‍റെ പാര്‍ക്കിങ്​ ഷെഡ് നിർമാണംന​ട​പ്പാ​ത​യോ​ട് ചേ​ര്‍ന്നു​ള്ള വി​ള​പ്പി​ല്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന്റെ ഒ​രു ഭാ​ഗ​വും അ​ന്ന് ഇ​ടി​ച്ചു​മാ​റ്റി​യി​രു​ന്നു. ശേ​ഷി​ച്ച പ​ഴ​യ കെ​ട്ടി​ട​ത്തി​ന്റെ ഒ​രു ഭാ​ഗം ഉ​ട​ന്‍ നീ​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് സ​ര്‍വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ ഉ​റ​പ്പു ന​ല്‍കി. എ​ന്നാ​ല്‍, എ​ട്ടു വ​ര്‍ഷം പി​ന്നി​ട്ടി​ട്ടും പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല, മു​മ്പ് പൊ​ളി​ച്ചു മാ​റ്റി​യ കെ​ട്ടി​ടം സ്ഥി​തി​ചെ​യ്ത സ്ഥ​ല​ത്ത് ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വി​ട്ട് പു​തി​യ പാ​ര്‍ക്കി​ങ് ഷെ​ഡ് പ​ണി​യു​ക​യാ​ണ് അ​ധി​കൃ​ത​ര്‍.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags