×

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ; ഔദ്യോഗികമായി അം​ഗീകരിച്ച് സംസ്ഥാന കൗൺസിൽ

google news
BINOY

തിരുവനന്തപുരം∙  കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ബിനോയ് വിശ്വം ആ സ്ഥാനത്തേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന കൗൺസിലിലാണ് തീരുമാനം. ജനറൽ സെക്രട്ടറി ഡി.രാജയാണ് ബിനോയ് വിശ്വത്തിന്റെ പേര് നിർദ്ദേശിച്ചത്. നിർദേശം സംസ്ഥാന കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ചു. ചർച്ച പോലുമില്ലാതെയാണ് സെക്രട്ടറിയെ നിശ്ചയിച്ചത്.

കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് ബിനോയ് വിശ്വത്തിന് സെക്രട്ടറിയുടെ ചുമതല നൽകിയിരുന്നു. ഇന്നലെ ചേർന്ന സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ ബിനോയ് വിശ്വത്തെ സെക്രട്ടറിയാക്കാൻ ധാരണയായി. നിർവാഹക സമിതിയിൽ ബിനോയ് വിശ്വത്തിന്റെ പേര് മാത്രമാണ് നിർദേശിക്കപ്പെട്ടത്.

READ ALSO...മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; 69 കാരന് ജീവപര്യന്തം തടവും അഞ്ചുവര്‍ഷം കഠിന തടവും 1.30 ലക്ഷം രൂപ പിഴയും

പിൻഗാമിയായി കാനം നിർദേശിച്ച ബിനോയിക്ക് എതിർപ്പുണ്ടായില്ല. കാനം മരിച്ചതിനു തൊട്ടു പിന്നാലേ ബിനോയിയെ സെക്രട്ടറിയാക്കിയതിനെതിരെ മുതിർന്ന നേതാവ് കെ.ഇ ഇസ്മയിൽ രംഗത്തെത്തിരുന്നു. കേന്ദ്ര നേതൃത്വം ഇടപെട്ടതോടെ പിന്നീട് തർക്കങ്ങളുണ്ടായില്ല.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു